ഐസിആർഎഫ് തേർസ്‌റ്റ് ഖൊഞ്ചേഴ്‌സ്‌ പരിപാടിയുടെ മൂന്നാം ഘട്ടം നടന്നു

By Staff Reporter, Malabar News
ICRF-THIRST QUENCHERS
Ajwa Travels

മനാമ: ഐസിആർഎഫ് (ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട്) സംഘടിപ്പിക്കുന്ന വാർഷിക വേനൽക്കാല പ്രത്യേക പരിപാടിയായ ‘തേർസ്‌റ്റ് ഖൊഞ്ചേഴ്‌സ് 2021‘ മൂന്നാം ഘട്ടം നടന്നു. തൊഴിലാളികൾക്ക് കുപ്പി വെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ഡെമിസ്‌ഥാനിലെ ഒരു ജോലി സ്‌ഥലത്താണ്‌ പരിപാടി നടന്നത്.

ഇന്നലെ മാത്രം പദ്ധതിയുടെ ഭാഗമായി 125 പേർക്കോളം ബഹ്‌റൈനിലെ ബൊഹ്‌റ കമ്മ്യൂണിറ്റിയുടെ സഹായത്തോടെ കുടിവെള്ളവും, പഴങ്ങളും വിതരണം ചെയ്‌തു. ഇത് കൂടാതെ ബിരിയാണി പാക്കറ്റുകളും വിതരണം ചെയ്‌തു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ സുരക്ഷിതരായി തുടരാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്‌ളയറുകൾ തൊഴിലാളികൾക്ക് നൽകി.

ഇതിന് പുറമെ ഐസിആർഎഫ് വളണ്ടിയർമാർ മാസ്‌കുകളും, ആൻറി ബാക്‌ടീരിയൽ സോപ്പുകളും തൊഴിലാളികൾക്ക് വിതരണം ചെയ്‌തിട്ടുണ്ട്‌. 8 മുതൽ 10 ആഴ്‌ച വരെ തുടരുന്ന ഈ പരിപാടിയിലൂടെ വേനൽക്കാലത്ത് ഏറ്റവും ബുദ്ധിമുട്ടേറിയ ഇടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സഹായം ലഭ്യമാക്കാനാണ് സംഘടനയുടെ തീരുമാനം.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് സംഘടിപ്പിച്ച പരിപാടിയിൽ ഐസിആർഎഫ് ചെയർമാൻ അരുൾദാസ് തോമസ്, ഐസിആർഎഫ് തേർസ്‌റ്റ് ഖൊഞ്ചേഴ്‌സ്‌ കൺവീനർ സുധീർ തിരുനിലത്ത് എന്നിവരെ കൂടാതെ ഐസിആർഎഫ് വളണ്ടിയർമാരായ മുരളീകൃഷ്‌ണൻ, നാസർ മഞ്ചേരി, പവിത്രൻ നീലേശ്വരം, അനുപമ ബിനു എന്നിവരും പങ്കെടുത്തു.

Read Also: പെഗാസസ്‌; അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ വീണ്ടും ഹരജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE