‘ഒരു പപ്പടവട പ്രേമം’ മൂന്നാമത്തെ ഗാനവും റിലീസ് ചെയ്‌തു

By PR Sumeran, Special Correspondent
  • Follow author on
Oru Pappadavada Premam
Ajwa Travels

യുവഗായകരായ അന്‍വര്‍ സാദത്തും അഷിന്‍ കൃഷ്‌ണയും ചേർന്ന് ആലപിച്ച ചെമ്മാനം ചേലേറി ചെന്തെങ്ങിന്‍ തേരേറി എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്‌തത്. ഒരു പപ്പടവട പ്രേമം എന്ന സിനിമയിലെ മൂന്നാമത്തെ ഗാനമാണിത്.

വാസു അരീക്കോട് രചിച്ച്, സംഗീത സംവിധായകന്‍ രാജേഷ് ബാബു കെ ശൂരനാട് ഈണമിട്ട ഈ ഗാനം ഏതൊരു ഗാനാസ്വാദകർക്കും രുചികരമാകുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. കൈതപ്രത്തിന്റെ തൂലികയില്‍ പിറന്ന എന്നോട് ചേര്‍ന്ന് നിന്നാല്‍ പൊന്‍വേണു പോലെ മൂളാം എന്ന പ്രണയഗാനം ഉൾപ്പടെ ഒരു പപ്പടവട പ്രേമം സിനിമയിലേതായി മുൻപ് പുറത്തിറങ്ങിയ രണ്ടുഗാനങ്ങളും ശ്രദ്ധേയമായിരുന്നു.

നവാഗത സംവിധായകന്‍ സായിര്‍ പത്താന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഒരു പപ്പടവട പ്രേമം കോവിഡ് പ്രതിസന്ധിയെ തുടർന്ന് റിലീസ് മാറ്റിവച്ച സിനിമകളിൽ ഒന്നാണ്. എന്നാൽ, സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രം താമസിയാതെ റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ അണിയറപ്രവർത്തകർ വ്യക്‌തമാക്കുന്നത്‌. ആര്‍എംആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിർമിച്ച ഒരു പപ്പടവട പ്രേമം പ്രണയവും കോമഡിയും ഇഴുകിച്ചേർന്ന ഒരു ഫാമിലി എന്റർടൈനറാണ്.

ചിത്രത്തിലെ എല്ലാ ഗാനങ്ങൾക്കും രാജേഷ്ബാബു കെ ശൂരനാടാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്, സായിര്‍ പത്താന്‍, കൊച്ചുപ്രേമൻ, ആലിയ, നിഹ ഹുസൈന്‍, ലിജു കലാധര്‍, ശ്രീകാന്ത് കെസി, കടയ്‌ക്കാമൺ മോഹന്‍ദാസ്, കനകലത, പ്രിന്‍സ് മാത്യു, സന്തോഷ് കലഞ്ഞൂര്‍ തുടങ്ങിയ അഭിനേതാക്കളും ചിത്രത്തിലുണ്ട്. ഗാനം ഇവിടെ കേൾക്കാം:

നിർമാണം – ആര്‍എംആര്‍ ജിനു വടക്കേമുറിയില്‍, ഗാനരചന – കൈതപ്രം ദാമോദരന്‍ നമ്പൂതിരി, നിശാന്ത് കൊടമന, വാസു അരിക്കോട്, പാശ്‌ചാത്തല സംഗീതം- രാജേഷ് ബാബു കെ ശൂരനാട് , ഷിംജിത്ത് ശിവന്‍, ഗായകര്‍ – പികെ സുനില്‍കുമാര്‍, മഞ്‌ജരി, ജാസി ഗിഫ്‌റ്റ്‌, ശ്രീകാന്ത് കൃഷ്‌ണ, അന്‍വര്‍ സാദത്ത്, അശ്വിന്‍ കൃഷ്‌ണ എന്നിവരും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജോയ് പേരൂര്‍ക്കട, മ്യൂസിക് അറേഞ്ച്മെന്റ്സ് & അസോസിയേറ്റ് ഡയറക്ഷന്‍ – ഷിംജിത്ത് ശിവന്‍, ക്യാമറ – പ്രശാന്ത് പ്രണവം, എഡിറ്റർ – വിഷ്‍ണു ഗോപിനാഥ് എന്നിവരുമാണ്. പിആർ സുമേരനാണ് സിനിമയുടെ വാർത്താ പ്രചരണം നിർവഹിക്കുന്നത്.

Most Read: ബ്ളാക്ക്​ ഫംഗസിന് വ്യാജമരുന്ന്; ഡോക്‌ടർമാരടക്കം പത്തുപേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE