പാലക്കാട്: പരിശോധനയ്‌ക്കിടെ മലമ്പുഴയിലെ ഉൾവനത്തിൽ കുടുങ്ങിയ തണ്ടർ ബോൾട്ട് സംഘം സുരക്ഷിതർ. 14 അംഗ സംഘത്തിലുള്ള മലമ്പുഴ സിഐ സുനിൽ കൃഷ്‌ണനാണ് തങ്ങൾ സുരക്ഷിതരാണെന്ന കാര്യം അറിയിച്ചത്. താഴെ നിന്നും വനംവകുപ്പ് ഉദ്യോഗസ്‌ഥർ എത്തിയാലേ തിരിച്ചിറങ്ങൂ എന്നും ഇദ്ദേഹം പറഞ്ഞു.
കഞ്ചാവ് പരിശോധനയുമായി ബന്ധപ്പെട്ട് ഉൾവനത്തിൽ പരിശോധനയ്‌ക്ക് എത്തിയ സംഘത്തിന് വഴി തെറ്റുകയായിരുന്നു. കാട്ടിൽ കുടുങ്ങിയ സംഘത്തെ കണ്ടെത്താൻ ഇന്ന് രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് വനംവകുപ്പ് തിരച്ചിൽ നടത്തുന്നത്. പുലർച്ചെ ആറ് മണിയോടെ വാളയാർ ചാവടിപ്പാറയിൽ നിന്ന് ഒരു സംഘവും മലമ്പുഴ കവ ഭാഗത്ത് നിന്ന് മറ്റൊരു സംഘവും തിരച്ചിൽ ആരംഭിച്ചിരുന്നു.
വാളയാറിൽ നിന്നും എട്ട് കിലോമീറ്റർ അകലെയുള്ള ഉൾവനത്തിലാണ് ഇവർ അകപ്പെട്ടതെന്ന് പോലീസ് പറയുന്നു. നേരത്തെ ആദിവാസികളോടൊപ്പം വനംവകുപ്പ് തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.
Also Read: ടിക്കറ്റ് നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ വിദ്യാർഥികളെ കയറ്റാനാകില്ല; സ്വകാര്യ ബസുടമകൾ