ഈ വർഷവും നിരക്ക് വർധനയുടെ സൂചന നൽകി വിഐ

By Staff Reporter, Malabar News
vodafone-idea-tariff-hike
Ajwa Travels

ന്യൂഡെൽഹി: കടുത്ത സാമ്പത്തിക ബാധ്യതയുടെ പശ്‌ചാത്തലത്തില്‍ ഇന്ത്യയിലെ മുന്‍നിര ടെലികോം സേവന ദാതാക്കളായ വിഐ (വോഡഫോണ്‍ ഐഡിയ) ഈ വര്‍ഷവും നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് സൂചന. കമ്പനിയ്‌ക്ക് ഇന്ത്യയില്‍ വളരാനായി നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന് വോഡഫോണ്‍ എംഡിയും സിഇഒയുമായ രവീന്ദര്‍ താക്കര്‍ സൂചന നല്‍കി. നവംബറില്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചതിനോട് ഉപയോക്‌താക്കള്‍ എങ്ങനെ പ്രതികരിക്കുമെന്ന് നിരീക്ഷിച്ചശേഷം മാത്രമേ കൂടുതൽ നടപടികളിലേക്ക് കടക്കുകയുള്ളൂവെന്നും അദ്ദേഹം ഉറപ്പുനല്‍കി.

4ജി സേവനങ്ങള്‍ക്ക് നിശ്‌ചയിച്ച പ്രതിമാസം 99 രൂപ എന്ന നിരക്ക് ഉപയോക്‌താക്കളെ സംബന്ധിച്ച് ന്യായമായതാണെന്നും അദ്ദേഹം പറഞ്ഞു. 2020-2021 കാലയളവില്‍ ഉപയോക്‌താക്കളില്‍ നിന്നുള്ള ശശാശരി വരുമാനം 5 ശതമാനം കുറഞ്ഞിരുന്നു. വില വര്‍ധനവിന് ശേഷം വി ഉപയോക്‌താക്കളുടെ എണ്ണം 26.98 കോടിയില്‍ നിന്നും 24.72 ആയി ചുരുങ്ങുകയായിരുന്നു. ഇക്കാലയളവില്‍ കമ്പനിക്ക് 4532.1 കോടി രൂപയുടെ നഷ്‌ടമുണ്ടായി.

2021 നവംബര്‍ മാസത്തിലാണ് സ്വകാര്യ ടെലികോം കമ്പനികളായ റിലയന്‍സ് ജിയോ, എയര്‍ടെല്‍, വി എന്നിവര്‍ പ്രീപെയ്‌ഡ് നിരക്കുകള്‍ വര്‍ധിപ്പിച്ചത്. നിരക്കില്‍ 20 ശതമാനം വര്‍ധനവാണുണ്ടായിരുന്നത്. നിരക്കുയര്‍ന്നതോടെ ഉപയോക്‌താക്കള്‍ കൂട്ടത്തോടെ മറ്റ് സേവനത്തിലേക്ക് മാറുകയായിരുന്നു. 4ജി സേവനങ്ങള്‍ക്ക് പ്രതിമാസ നിരക്കായ 49 രൂപയില്‍ നിന്നും 79 രൂപയായാണ് വര്‍ധിപ്പിച്ചത്. ഇത് 99 രൂപയാക്കുന്നതും ന്യായമായ നിരക്കാണെന്നാണ് കമ്പനിയുടെ അവകാശവാദം.

Read Also: ധീരജ് കൊലപാതകം; ഇടുക്കി എസ്‌പിക്ക്‌ എതിരെ എസ്എഫ്ഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE