തിയേറ്റർ പ്രതിസന്ധി; സെക്കൻഡ് ഷോ അനുവദിക്കണം; മുഖ്യമന്ത്രിക്ക് കത്ത്

By News Desk, Malabar News
Theater crisis; The need to allow a second show; Letter to the Chief Minister
Representational Image
Ajwa Travels

തിരുവനന്തപുരം: സിനിമാ മേഖലയിലെ പ്രതിസന്ധിയിൽ പരിഹാരം തേടി മുഖ്യമന്ത്രിക്ക് പ്രമുഖ തിയേറ്റർ സംഘടനയുടെ കത്ത്. സെക്കൻഡ് ഷോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിയേറ്റർ സംഘടനയായ ഫിയോക്കാണ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരിക്കുന്നത്. വിനോദ നികുതിയിലെ ഇളവ് ഡിസംബർ 30 വരെ നീട്ടണമെന്നും ഫിയോക് ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് മഹാമാരിയെ തുടർന്ന് 60 ശതമാനം തിയേറ്ററുകളും അടച്ചതോടെ സംസ്‌ഥാനത്തെ സിനിമ റിലീസ് വീണ്ടും പ്രതിസന്ധിയിൽ ആയിരുന്നു. നിലവിലെ സമയ നിയന്ത്രണത്തിൽ പ്രദർശനം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നാണ് ഫിലിം ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ അറിയിച്ചത്. സെക്കൻഡ് ഷോ കൂടി നടത്താതെ പിടിച്ചു നിൽക്കാനാവില്ലെന്നും ഫിലിം ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സിയാദ് കോക്കർ പ്രതികരിച്ചിരുന്നു.

Also Read: കോവിഡ് പരിശോധന കുറഞ്ഞ നിരക്കിൽ; സംസ്‌ഥാനത്ത്‌ മൊബൈൽ ആർടിപിസിആർ ലാബുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE