ബ്യൂട്ടിപാർലറിൽ നിന്നും പണവും സ്വർണ്ണവും കവർന്ന യുവതി പോലീസ് പിടിയിൽ

By Team Member, Malabar News
theft arrest
Representational image
Ajwa Travels

കോഴിക്കോട് : ജില്ലയിലെ സഹേലി ബ്യൂട്ടിപാർലറിൽ നിന്ന് 5 പവൻ ആഭരണവും 60,000 രൂപയും കവർന്ന കേസിൽ പ്രതി പിടിയിൽ. കടലുണ്ടി അമ്പാളി വീട്ടിൽ അജ്‌ഞന(23) ആണ് 5 മാസത്തിനു ശേഷം പോലീസ് പിടിയിലാകുന്നത്. കഴിഞ്ഞ ഒക്‌ടോബർ 24ന് ആയിരുന്നു സംഭവം നടന്നത്. ഹെന്ന ട്രീറ്റ്മെന്റിനായി ബ്യൂട്ടിപാർലറിൽ എത്തിയ യുവതി, ബ്യൂട്ടിഷ്യന്റെ ശ്രദ്ധ തിരിച്ച ശേഷമാണ് കവർച്ച നടത്തിയത്.

വയറുവേദന അഭിനയിച്ച യുവതി തുടർന്ന് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുത്ത് വരുമ്പോഴേക്കും ബാഗിൽ സൂക്ഷിച്ച സ്വർണവും പണവും യുവതി കൈക്കലാക്കുകയായിരുന്നു. തുടർന്ന് സംഭവത്തിൽ ചേവായൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിസര പ്രദേശങ്ങളിലെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോൾ മോഷണം നടത്തിയ യുവതിയുടെ ഏകദേശ രൂപവും സഞ്ചരിച്ച സ്‌കൂട്ടറിനെ കുറിച്ചും സൂചന ലഭിച്ചു. പോലീസ് നൂറിലേറെ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു.

ചേവായൂർ സ്‌റ്റേഷൻ ഇൻസ്‌പെക്‌ടർ വി വിജയകുമാർ, എസ്ഐ എൻ അജീഷ് കുമാർ, സീനിയർ സിപിഒ രാജീവ് കുമാർ പാലത്ത്, വിജി മജ്‌ഞു വിജി, ക്രൈം സ്‌ക്വാഡ്‌ അംഗങ്ങളായ ഒ മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, എം ഷാലു, എ പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, പി ശ്രീജിത്ത്, പിടി ഷഹീർ, എവി സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Read also : സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE