സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

By Trainee Reporter, Malabar News
CPIM
Representational Image

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. പ്രചാരണ പ്രവർത്തനങ്ങൾ വിലയിരുത്താനാണ് യോഗം ചേരുന്നത്. ഓരോ മണ്ഡലത്തിലെയും വിജയസാധ്യതയും പ്രവർത്തനങ്ങളിലെ പോരായ്‌മയും സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തും.

സർക്കാരിന് എതിരെ ഉയർന്നുവരുന്ന ആരോപണങ്ങളെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങളും യോഗത്തിൽ ചർച്ചയാകും. ആഴക്കടൽ മൽസ്യബന്ധന വിവാദം സർക്കാരിനെ വീണ്ടും പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തിൽ കൂടിയാണ് സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. കിറ്റ് വിവാദം അനുകൂലമാക്കി മാറ്റിയെടുക്കുന്നതിനുള്ള തന്ത്രങ്ങൾക്കും രൂപം നൽകും. മുഖ്യമന്ത്രി പിണറായി വിജയനും സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കും.

Read also: വടകരയിൽ വൻ എടിഎം തട്ടിപ്പ്; 1,85,000 രൂപ നഷ്‌ടമായതായി പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE