പെട്രോൾ പമ്പിൽ മോഷണം; 30,350 രൂപ കവർന്നു

By Trainee Reporter, Malabar News
theft palakkad
Representational Image
Ajwa Travels

പാലക്കാട്: വാണിയംകുളത്തെ പെട്രോൾ പമ്പിൽ നിന്ന് 30,350 രൂപ കവർന്നു. പാലക്കാട്-കുളപ്പുള്ളി പാതയോരത്തെ മയിൽ വാഹനം ഗ്രുപ്പിന്റെ ഉടമസ്‌ഥതയിലുള്ള പെട്രോൾ പമ്പിലാണ് മോഷണം നടന്നത്. ഇവിടെ ഓഫീസിനുള്ളിലെ മേശയിൽ സൂക്ഷിച്ചിരുന്ന പണമാണ് കവർന്നത്.

ഓഫീസിന്റെ വാതിൽ കുത്തിപൊളിച്ചാണ് മോഷ്‌ടാക്കൾ അകത്ത് കയറിയത്. പണം അടങ്ങിയ മേശയുടെ പൂട്ടും പൊളിച്ചിട്ട നിലയിലായിരുന്നു. പമ്പ് മാനേജർ പി ജയരാജും മറ്റ് ജീവനക്കാരും ഇന്നലെ രാവിലെ പമ്പ് തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഇവിടെയുള്ള നിരീക്ഷണ ക്യാമറകളുടെ ചില സാമഗ്രികളും മോഷണം പോയിട്ടുണ്ട്. സംഭവത്തിൽ പമ്പ് മാനേജർ ഒറ്റപ്പാലം പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്‌ഥാനത്തിൽ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്‌ധരും പമ്പിലെത്തി തെളിവെടുപ്പ് നടത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

Read Also: കൊടകര കള്ളപ്പണ കേസ്; ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE