തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉള്ളവര്‍ക്ക് നിര്‍ബന്ധിത കോവിഡ് പരിശോധനയില്ല

By Team Member, Malabar News
Malabarnews_covid test
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് നടക്കാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയില്‍ ഉള്ള ഉദ്യോഗസ്‌ഥര്‍ക്ക് നിര്‍ബന്ധിത കോവിഡ് പരിശോധന ഉണ്ടാകില്ലെന്ന് വ്യക്‌തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. എല്ലാ ഉദ്യോഗസ്‌ഥരും തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ കോവിഡ് പരിശോധനക്ക് വിധേയരാകണം എന്നാണ് ആദ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്‌തമാക്കിയിരുന്നത്.

കൂടാതെ ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളില്‍ ഇതുവരെ സ്‌പെഷ്യൽ തപാല്‍ ബാലറ്റ് കിട്ടാത്ത കോവിഡ് രോഗികളും, ക്വാറന്റൈനില്‍ കഴിയുന്നവരും ഉടന്‍ തന്നെ ഉദ്യോഗസ്‌ഥരുമായി ബന്ധപ്പെടണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഈ മാസം 8 ആം തീയതിയാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കും.

മൂന്ന് ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഇത്തവണ കോവിഡ് ബാധിച്ചു കഴിയുന്നവര്‍ക്കും, ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് തലേ ദിവസം വൈകുന്നേരം 3 മണി വരെ സ്‌പെഷ്യൽ വോട്ടര്‍ പട്ടികയില്‍ ആളുകള്‍ക്ക് പേര് ചേര്‍ക്കാം. അതിന് ശേഷം രോഗം ബാധിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പ് ദിവസം വൈകുന്നേരം 6 മണിക്ക് ശേഷം ബൂത്തിലെത്തി വോട്ട് ചെയ്യാം.

Read also : ‘കർഷകരോടുള്ള മോശം പെരുമാറ്റത്തിന് കേന്ദ്രം മാപ്പ് പറയണം’; അശോക് ഗെഹ്‌ലോട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE