സർക്കാരിലേക്ക് തെറ്റായ വഴികളൊന്നുമില്ല, ഉണ്ടെന്ന് പറയുന്നവരെ ജനങ്ങൾ ശ്രദ്ധിക്കണം; പി രാജീവ്

By Staff Reporter, Malabar News
p rajeev
പി രാജീവ്
Ajwa Travels

തിരുവനന്തപുരം: സര്‍ക്കാരിലേക്കും വ്യവസായ വകുപ്പിലേക്കും തെറ്റായ വഴികളൊന്നുമില്ലെന്ന് രണ്ടാം ഇടതുപക്ഷ മന്ത്രിസഭയിലെ വ്യവസായമന്ത്രി പി രാജീവ്. തെറ്റായ വഴികളുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും രാജീവ് പറഞ്ഞു.

വ്യവസായങ്ങള്‍ക്ക് ലഭ്യമായ ഭൂമിയുടെ കണക്കെടുക്കേണ്ടി വരുമെന്നും ഭൂമിയുടെ ലഭ്യതക്കുറവ് പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുമെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

എസ്‌റ്റേറ്റുകള്‍ കൈമാറിയിട്ടും ഇതുവരെ തുടങ്ങാത്ത വ്യവസായങ്ങള്‍ പരിശോധിക്കുമെന്ന് പി രാജീവ് ഉറപ്പുനല്‍കി. സ്‍ത്രീകളുടെ തൊഴില്‍ പങ്കാളിത്തം ഉറപ്പുവരുത്തുമെന്ന സുപ്രധാന പ്രഖ്യാപനവും പി രാജീവ് നടത്തി. തൊഴിലാളികളുടെ അവകാശം സംരക്ഷിച്ചു കൊണ്ട് പുതിയ വ്യവസായങ്ങൾ സൃഷ്‌ടിക്കുമെന്നും വ്യവസായമന്ത്രി കൂട്ടിച്ചേര്‍ത്തു.

Read Also: മന്ത്രിമാരുടെ പേഴ്‌സണൽ സ്‌റ്റാഫ്‌ നിയമനം; കർശന നിലപാടുമായി സിപിഎം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE