ന്യൂഡെല്‍ഹി: കോവിഡ് രോഗികള്‍ക്കായി ഏര്‍പ്പെടുത്തുന്ന ആംബുലന്‍സ് സര്‍വ്വീസുകള്‍ക്ക് നിശ്ചിത ഫീസ് നിര്‍ണയിക്കണമെന്ന് അറിയിച്ച് സുപ്രീംകോടതി. ആംബുലന്‍സ് സേവനത്തിന് അമിത ഫീസ് ഈടാക്കുന്നു എന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് കോടതിയുടെ നിര്‍ദേശം.
സംസ്ഥാന സര്‍ക്കാറുകള്‍ രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി എല്ലാ ജില്ലകളിലും ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സുപ്രീംകോടതി അറിയിച്ചു. കൂടാതെ രോഗികളില്‍നിന്ന് അമിത ഫീസ് ഈടാക്കുന്നതിലും സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചു.
കോവിഡ് പരിശോധനക്ക് അമിത തുക ഈടാക്കുന്നതിനെതിരെ മുന്‍പും സുപ്രീംകോടതി ഇടപെടല്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി കോവിഡ് പരിശോധനയുടെ ഫീസ് ഏകീകരിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു. കൂടാതെ സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികിത്സക്ക് ഈടാക്കുന്ന അമിത ഫീസിനെതിരെയും സുപ്രീംകോടതി നടപടികള്‍ സ്വീകരിച്ചിരുന്നു.
Covid News: 45 ലക്ഷം കടന്ന് രാജ്യത്തെ രോഗബാധിതര്‍