തിരുവനന്തപുരം: വിഴിഞ്ഞം പൊഴിക്കരയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആയിരത്തോളം പേർ പങ്കെടുത്ത ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചു. ക്രിസ്തുമസിനോട് അനുബന്ധിച്ച് ‘ഫ്രീക്സ്’ എന്ന യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ആയിരുന്നു പാർട്ടി നടത്തിയത്. പൊഴിയൂര്‍ ബീച്ചിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി നടത്താൻ അനുമതി വാങ്ങിയിരുന്നില്ല. സംഭവത്തില്‍ കേസെടുത്തതായും സംഘാടകര്‍ക്കെതിരേ തുടര്‍നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
രാവിലേയും രാത്രിയുമായി 13 മണിക്കൂറോളം പരിപാടി നീണ്ടുനിന്നിരുന്നു. ബീച്ചില്‍ തുറന്ന സ്ഥലത്ത് സംഘടിപ്പിച്ച പരിപാടി ആയിരുന്നിട്ടും പോലീസ് ശ്രദ്ധിച്ചില്ല എന്നത് ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്. പാര്‍ട്ടി അവസാനിച്ച് മണിക്കൂറുകള്‍ കഴിഞ്ഞ് വിവിധ ഭാഗങ്ങളില്‍നിന്ന് പരാതി ഉയര്‍ന്നതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ലഹരി വസ്തുക്കൾ പാര്‍ട്ടിയില്‍ വിതരണം ചെയ്തിരുന്നോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്.
Also Read: അനീഷിന്റെ കൊലപാതകം; പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഡിവൈഎസ്പി