മുഖ്യമന്ത്രിക്ക് ഫോണിൽ ഭീഷണി; ഒരാൾ പിടിയിൽ

By News Desk, Malabar News
kerala image_malabar news
CM Pinarayi Vijayan
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്തുമെന്നും ക്ളിഫ് ഹൗസിൽ ബോംബ് വെയ്‌ക്കുമെന്നും ഫോണില്‍ ഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ പിടിയിൽ. കോട്ടയം വൈക്കം സ്വദേശി ശിവകുമാറാണ് പിടിയിലായത്. എറണാകുളം ഹിൽപാലസ് പോലീസാണ് ഇയാളെ പിടികൂടിയത്.

ഇയാളെ വൈക്കം പോലീസിന് കൈമാറും. കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്കായിരുന്നു ഭീഷണി ഫോണ്‍ വിളി എത്തിയത്. കോട്ടയത്ത് കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തെ തുടർന്നുണ്ടായ പോലീസ് മര്‍ദനത്തില്‍ നടപടി എടുത്തില്ലെങ്കില്‍ അപായപ്പെടുത്തും എന്നായിരുന്നു ഭീഷണി.

Read Also: കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഒന്നാം പ്രതി സുനിൽ കുമാറിനെ റിമാൻഡ് ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE