ആശങ്കകൾ വർധിക്കുന്നു; ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന 3 കായിക താരങ്ങൾക്ക് കൂടി കോവിഡ്

By Team Member, Malabar News
Tokyo Olympics
Ajwa Travels

ടോക്യോ : മൂന്ന് കായിക താരങ്ങൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതോടെ ടോക്യോ ഒളിമ്പിക്‌സിൽ ആശങ്ക വർധിക്കുന്നു. കോവിഡ് പോസിറ്റീവ് ആയ കായിക താരങ്ങളിൽ 2 പേർ ഒളിമ്പിക് വില്ലേജിലും, ഒരാൾ ഹോട്ടലിലുമാണ് താമസിക്കുന്നത്. രോഗബാധിതരായ കായിക താരങ്ങളുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തു വിട്ടിട്ടില്ല.

ഒളിമ്പിക് വില്ലേജിൽ എത്തിയ ഒരു ഒഫിഷ്യലിന് കോവിഡ് സ്‌ഥിരീകരിച്ചതിന് പിന്നാലെയാണ് ഇപ്പോൾ 3 കായിക താരങ്ങൾക്ക് കൂടി രോഗബാധ ഉണ്ടായത്. ഇതോടെ ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട 55 പേർക്കാണ് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇവരിൽ സുരക്ഷാ ഉദ്യോഗസ്‌ഥരും, സംഘാടകരും, മാദ്ധ്യമ പ്രവർത്തകരും ഉൾപ്പെടുന്നുണ്ട്. അതേസമയം തന്നെ കോവിഡ് മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും, കൂടുതൽ പേർക്ക് രോഗബാധ ഉണ്ടായാൽ വ്യക്‌തമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു.

ഈ മാസം 23ആം തീയതിയാണ് ടോക്യോയിൽ ഒളിമ്പിക്‌സ് ആരംഭിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി കാണികൾക്ക് പ്രവേശനം അനുവദിക്കില്ല. ഇന്ത്യയിൽ നിന്നും 228 അംഗ സംഘമാണ് ഒളിമ്പിക്‌സിനായി ടോക്യോയിൽ എത്തുന്നത്. ഇവരിൽ ആദ്യ സംഘമായ 90 പേർ ശനിയാഴ്‌ച ടോക്യോയിൽ വിമാനമിറങ്ങി. രണ്ട് ഹോക്കി ടീമുകള്‍, അമ്പെയ്‌ത്ത് ടീം, ടേബിള്‍ ടെന്നീസ് താരങ്ങള്‍, നീന്തല്‍ താരങ്ങള്‍ എന്നിവരാണ് ടോക്യോയിൽ എത്തിയത്.

Read also : സിക വ്യാപനം; തലസ്‌ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മേയർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE