സിക വ്യാപനം; തലസ്‌ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മേയർ

By Team Member, Malabar News
Trivandrum Mayor
തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ
Ajwa Travels

തിരുവനന്തപുരം : തലസ്‌ഥാനത്തെ സിക വൈറസ് ബാധ സ്‌ഥിരീകരണത്തിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്‌തമാക്കി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. കൂടാതെ സിക പ്രതിരോധത്തിന്റെ ഭാഗമായി ഒരാഴ്‌ച വാർഡ്‌തല ശുചീകരണവും ഓഫിസുകളുടെ ശുചീകരണവും നടത്തുമെന്നും മേയർ അറിയിച്ചു.

സിക വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി തയ്യാറാക്കിയ ആക്ഷൻ പ്ളാൻ പ്രകാരം ഒരു വാർഡിനെ 7 ആയി തിരിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. നിലവിൽ തീവ്ര ഉറവിട നശീകരണ യജ്‌ഞം എന്ന പേരിൽ കൊതുകുകളുടെ ഉറവിടങ്ങൾ നശിപ്പിക്കുന്ന പ്രവർത്തനം നഗരസഭയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. തിരുവനന്തപുരം നഗരസഭാ വളപ്പിലാണ് യജ്‌ഞത്തിന് തുടക്കം കുറിച്ചത്.

മാലിന്യ നിർമാർജനം, ഉറവിട നശീകരണം എന്നിവക്കൊപ്പം ഫോഗിംഗ് ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾക്ക് നേരത്തെ തന്നെ ജില്ലയിൽ തുടക്കമായിട്ടുണ്ട്. കൂടാതെ വൈറസ് പകരുന്നത് ഒഴിവാക്കുന്നതിനായി ജനങ്ങൾ തന്നെ മുൻകരുതലുകൾ സ്വീകരിക്കണമെന്നും, ഇതിനായി വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും മേയർ വ്യക്‌തമാക്കി.

Read also : കെഎം ഷാജിയുടെ വീടിന്റെ പുതിയ അവകാശികളും നിയമക്കുരുക്കിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE