കൊല്ലത്ത് പിക്കപ്പ് വാൻ ഇടിച്ച് മൂന്ന് പെൺകുട്ടികൾ മരിച്ചു

By Staff Reporter, Malabar News
malabarnews-kollam-thenmala-accident
അപകടത്തിൽപ്പെട്ട പിക്കപ്പ് വാൻ, Image Courtesy: Manoramaonline
Ajwa Travels

തെൻമല: കൊല്ലം തെൻമലയിൽ കാൽനട യാത്രക്കാരികളായ മൂന്ന് പെൺകുട്ടികൾ പിക്കപ്പ് വാനിടിച്ച് മരിച്ചു. ഉറുകുന്ന് നേതാജി വാർഡ് ഓലിക്കര പുത്തൻവീട്ടിൽ അലക്‌സ്-സിന്ധു ദമ്പതികളുടെ മക്കളായ ശാലിനി(14), ശ്രുതി(11), ഉറുകുന്ന് ജിഷ ഭവനിൽ കുഞ്ഞുമോൻ- സുജ ദമ്പതികളുടെ മകൾ കെസിയ(16) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

തെൻമല ഉറുകുന്നിൽ വെച്ച് ഇന്ന് വൈകീട്ടോടെയാണ് അപകടം ഉണ്ടായത്. ശ്രുതിയും കെസിയയും സംഭവ സ്‌ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ശാലിനി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്.

പുനലൂരിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനാണ് നിയന്ത്രണം വിട്ട് ഇവരെ ഇടിച്ചു തെറിപ്പിച്ചത്. വാഹനമോടിച്ച തമിഴ്‌നാട്ടുകാരൻ ഡ്രൈവർ വെങ്കിടേഷിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.

Read Also: സംസ്‌ഥാനത്തെ കോവിഡ് പരിശോധന മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE