സംസ്‌ഥാനത്തെ കോവിഡ് പരിശോധന മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി

By News Desk, Malabar News
Malabarnews_k k shailaja
K K Shailaja
Ajwa Travels

തിരുവനന്തപുരം: കോവിഡ്- 19 പരിശോധനാ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. സമീപകാലത്തെ കോവിഡ് വ്യാപനത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് മതിയായ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കിയതെന്ന് മന്ത്രി വ്യക്‌തമാക്കി. ആഗസ്‌റ്റ് 15ന് ഇറക്കിയ കോവിഡ് പരിശോധനാ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുബന്ധമായാണ് ചിലത് കൂട്ടിച്ചേര്‍ത്ത് പുതുക്കിയത്.

ക്‌ളസ്‌റ്ററുകളില്‍ പെട്ടന്ന് രോഗം വരുന്ന ദുര്‍ബല വിഭാഗത്തില്‍പ്പെടുന്ന വ്യക്‌തികളായ 60 വയസിന് മുകളില്‍ പ്രായമായവര്‍, ഗര്‍ഭിണികളും അടുത്തിടെ പ്രസവിച്ച അമ്മമാര്‍, കടുത്ത പോഷകാഹാരക്കുറവുള്ള കുട്ടികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് കണ്ടൈന്‍മെന്റ് കാലത്തിന്റെ തുടക്കത്തില്‍ തന്നെ ആര്‍ടിപിസിആര്‍ പരിശോധന നടത്തേണ്ടതാണ്. ഇതോടൊപ്പം ക്‌ളസ്‌റ്ററുകളില്‍ പെട്ടന്ന് രോഗം വരാന്‍ സാധ്യതയുള്ള വ്യക്‌തികള്‍ക്ക് എത്രയും വേഗം ആര്‍ടിപിസിആര്‍ പരിശോധന നടത്തുകയും വേണം.

വൃദ്ധ സദനങ്ങളിലും മറ്റ് സ്‌ഥാപനങ്ങളിലുമുള്ള എല്ലാ വയോജനങ്ങള്‍ക്കും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മൂന്നു മാസത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. സ്‌ഥാപനങ്ങളില്‍ കഴിയുന്ന രോഗലക്ഷണമുള്ള എല്ലാ വയോജനങ്ങള്‍ക്കും എത്രയും വേഗം ആര്‍ടിപിസിആര്‍ പരിശോധന നടത്തേണ്ടതുമാണ്.

National News: മാസ്‌കില്ലെങ്കിൽ കോവിഡ് സെന്ററിൽ നിർബന്ധിത സേവനം; ഉത്തരവുമായി ഗുജറാത്ത് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE