കുറുമശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ

By Trainee Reporter, Malabar News
Mother commits suicide after killing baby
Representational Image
Ajwa Travels

എറണാകുളം: കുറുമശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഗൃഹനാഥനെയും ഭാര്യയെയും മകനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുറുമശേരി അമ്പാട്ടുപറമ്പിൽ ഗോപി (62), ഭാര്യ ഷീല (55), മകൻ ഷിബി (33) എന്നിവരെയാണ് വീടിന്റെ ഹാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മകന്റെ സാമ്പത്തിക പ്രതിസന്ധിയാണ് കൂട്ട ആത്‍മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

അയൽവാസികളാണ് വിവരം പോലീസിൽ അറിയിച്ചത്. ചെങ്ങമനാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലം വലിയ മാനസിക വിഷമത്തിലായിരുന്നു കുടുംബമെന്ന് പോലീസ് പറയുന്നു. ഷിബി വിദേശത്ത് നിന്ന് മടങ്ങിവന്നയാളാണ്. ഭാര്യയെയും രണ്ടു മക്കളെയും ഷിബി കഴിഞ്ഞ ദിവസം ഭാര്യയുടെ വീട്ടിൽ കൊണ്ടുവിട്ടിരുന്നു. പിന്നാലെയാണ് കൂട്ട ആത്‍മഹത്യ.

Most Read| പുതുപ്പള്ളിയുടെ പടനായകൻ ആര്? ജനവിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE