പുതുപ്പള്ളിയുടെ പടനായകൻ ആര്? ജനവിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം

കോട്ടയം ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിട്ടുള്ളത്.

By Trainee Reporter, Malabar News
puthuppally-by-election
ചാണ്ടി ഉമ്മൻ, ജെയ്‌ക് സി തോമസ്, ലിജിൻ ലാൽ
Ajwa Travels

കോട്ടയം: പുതുപ്പള്ളിയിലെ ജനവിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം. നാളെ രാവിലെ എട്ടു മണിമുതൽ വോട്ടെണ്ണൽ ആരംഭിക്കും. വിപുലമായ ക്രമീകരങ്ങളാണ് വോട്ടെണ്ണലിനായി ഏർപ്പെടുത്തിയിട്ടുള്ളത്. കോട്ടയം ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിട്ടുള്ളത്. 182 ബൂത്തുകളിലെ വോട്ടുകൾ 20 മേശകളിലായാണ് എണ്ണുക.

വിജയപ്രതീക്ഷയിലും നെഞ്ചിടിപ്പിലുമാണ് മുന്നണികൾ. അവസാന കണക്കുകൾ അനുസരിച്ചു 72.86 ശതമാനം മണ്ഡലത്തിലെ പോളിങ്. ചാണ്ടി ഉമ്മന്റെ ജയം പ്രവചിക്കുന്ന എക്‌സിറ്റ് പോൾ പ്രവചനങ്ങൾ യുഡിഎഫ് ക്യാമ്പിന്റെ ആവേശം ഇരട്ടിപ്പിക്കുന്നുണ്ട്. അതേസമയം, യുഡിഎഫ്-ബിജെപി വോട്ടു കച്ചവടം നടന്നില്ലെങ്കിൽ ജെയ്‌ക് സി തോമസ് ജയിക്കുമെന്നാണ് ഇടതുമുന്നണിയുടെ നിലപാട്.

2021ലെ പൊതുതിരഞ്ഞെടുപ്പിൽ 74.84 ശതമാനമായിരുന്നു പുതുപ്പള്ളിയിലെ പോളിങ്. ഇക്കുറി അൽപ്പം കുറവാണെങ്കിലും വിജയപ്രതീക്ഷയിൽ തന്നെയാണ് മുന്നണികൾ. പുതുപ്പള്ളിയിൽ ഇടതിന് അനുകൂല വിധിയെഴുത്ത് ഉണ്ടാകുമെന്നാണ് എൽഡിഎഫ് സ്‌ഥാനാർഥി ജെയ്‌ക് സി തോമസ് മാദ്ധ്യമങ്ങളോട് പങ്കുവെച്ചത്. എല്ലാം ജനങ്ങൾ തീരുമാനിക്കുമെന്നും, ഇന്ന് ജനങ്ങളുടെ കോടതിയിലാണ് പുതുപ്പള്ളി മണ്ഡലമെന്നും ചാണ്ടി ഉമ്മനും വിമർശിച്ചു.

Most Read| ഉദയനിധിയുടെ തലവെട്ടാനുള്ള ആഹ്വാനം; സന്യാസിക്കെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE