കുരങ്ങുപനി; യുഎഇയിൽ 3 പേർക്ക് കൂടി രോഗബാധ

By Team Member, Malabar News
Three More Monkey Pox Case Reported In UAE
Ajwa Travels

അബുദാബി: യുഎഇയിൽ പുതുതായി 3 പേർക്ക് കൂടി കുരങ്ങുപനി സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് നിലവിൽ കുരങ്ങുപനി ബാധിച്ച ആളുകളുടെ 4 ആയി ഉയർന്നു. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്‌.

ഗൾഫ് രാജ്യങ്ങളിൽ ഇതുവരെ യുഎഇയിൽ മാത്രമാണ് കുരങ്ങുപനി റിപ്പോർട് ചെയ്‌തിട്ടുള്ളത്‌. അതേസമയം യുഎഇയിൽ രോഗവ്യാപനം തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായാണ് അധികൃതർ വ്യക്‌തമാക്കുന്നത്‌.

സംശയാസ്‌പദമായ കേസുകൾ റിപ്പോർട് ചെയ്യാനും അണുബാധ കണ്ടെത്തുന്നതിന് സുരക്ഷാ നടപടികൾ സ്വീകരിക്കാനും ആശുപത്രികൾ അടക്കം എല്ലാ ആരോഗ്യ കേന്ദ്രങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. വിദേശത്ത് നിന്നും എത്തിയ ആൾക്കാണ് നേരത്തെ യുഎയിൽ കുരങ്ങുപനി ബാധിച്ചത്.

Read also: ഒലയുടെ കഷ്‌ടകാലം തുടരുന്നു; സ്‌കൂട്ടറിന്റെ മുൻചക്രം ഒടിഞ്ഞു, വിമർശനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE