സ്‌കൂൾ തുറക്കലിന് പിന്നാലെ കോവിഡ്; തമിഴ്‌നാട്ടിൽ 3 വിദ്യാർഥികൾക്ക് രോഗബാധ

By Team Member, Malabar News
School In Tamil Nadu
Ajwa Travels

ചെന്നൈ: കോവിഡ് വ്യാപനം കുറഞ്ഞതിന് പിന്നാലെ കഴിഞ്ഞ ദിവസം സ്‌കൂളുകൾ തുറന്ന തമിഴ്‌നാട്ടിൽ 3 വിദ്യാർഥികൾക്കും ഒരു അധ്യാപികയ്‌ക്കും രോഗം സ്‌ഥിരീകരിച്ചു. ഇതേ തുടർന്ന് ഇവരുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന 100ഓളം വിദ്യാർഥികളും അധ്യാപകരും നിലവിൽ നിരീക്ഷണത്തിലാണ്. കൂടുതൽ വിദ്യാർഥികളിലേക്ക് രോഗബാധ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് നിലവിൽ രക്ഷിതാക്കൾ.

അതേസമയം തന്നെ സംസ്‌ഥാനത്തെ സ്‌കൂളുകൾ പ്രവർത്തിക്കുന്നത് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടാണെന്നും, അതിനാൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്‌. സംസ്‌ഥാനത്തെ നാമക്കൽ, അരിയലൂർ എന്നീ ജില്ലകളിലാണ് വിദ്യാർഥികൾക്ക് രോഗബാധ ഉണ്ടായത്. കൂടാതെ കൂട്ടം കൂടി നടന്ന 200ഓളം വിദ്യാർഥികൾക്കെതിരെ സംസ്‌ഥാനത്ത് കേസെടുക്കുകയും ചെയ്‌തിട്ടുണ്ട്‌.

Read also: അഫ്‌ഗാനിൽ വനിതാ ജഡ്‌ജിമാർ വേട്ടയാടപ്പെടുന്നു; വീടുകയറി താലിബാൻ ഭീഷണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE