മലപ്പുറത്ത് മൂന്ന് വിദ്യാർഥികളെ കാണാതായി; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു അന്വേഷണം

By Trainee Reporter, Malabar News
Three students are missing in Malappuram
Ajwa Travels

മലപ്പുറം: മലപ്പുറത്ത് മൂന്ന് വിദ്യാർഥികളെ കാണാതായി. മലപ്പുറം മാറഞ്ചേരിയിൽ നിന്നാണ് സുഹൃത്തുക്കളായ 15 വയസുള്ള വിദ്യാർഥികളെ കാണാതായത്. മാറഞ്ചേരി സ്വദേശികളായ മുഹമ്മദ് ആദിൽ, മുഹമ്മദ് നസൽ, ജഗന്നാഥൻ എന്നിവരെയാണ് കാണാതായത്. ബുധനാഴ്‌ച വൈകുന്നേരം മുതലാണ് ഇവരെ കാണാതായതെന്നാണ് ബന്ധുക്കൾ പറയുന്നത്.

മാറഞ്ചേരി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികളാണ് മൂവരും. ഇവർ ഒരേ ക്ളാസിലാണ് പഠിക്കുന്നത്. സംഭവത്തിൽ പെരുമ്പടപ്പ് പോലീസ് അന്വേഷണം തുടങ്ങി. കുട്ടികൾ കുറ്റിപ്പുറം റെയിൽവേ സ്‌റ്റേഷനിൽ എത്തിയിരുന്നുവെന്ന് പോലീസ് പറയുന്നു. കുറ്റിപ്പുറം റെയിൽവേ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളടക്കം പരിശോധിച്ചു പോലീസ് അന്വേഷണം തുടരുകയാണ്.

Most Read| സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ; ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE