പാലക്കാട് : ജില്ലയിലെ പന്തല്ലൂരിന് സമീപം 3 പുലിക്കുട്ടികളുടെ ജഡങ്ങൾ കണ്ടെത്തി. മാങ്കോറേഞ്ച് തേയില തോട്ടത്തിലാണ് ഇവ കണ്ടെത്തിയത്. തോട്ടത്തിൽ ജോലിക്കായെത്തിയ തൊഴിലാളികളാണ് ഇവയെ ആദ്യം കണ്ടത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥരെ വിവരം അറിയിക്കുകയായിരുന്നു.
സ്‌ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്‌ഥർ പുലിക്കുട്ടികളുടെ ജഡങ്ങൾ പോസ്‌റ്റ്‌മോർട്ടം ചെയ്‌ത ശേഷം ദഹിപ്പിച്ചു. ഏകദേശം 2 വയസോളം പ്രായം ചെന്ന പുലിക്കുട്ടികളാണ് ചത്തതെന്ന് ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി. ഇണ ചേരാനെത്തിയ ആൺപുലി കുഞ്ഞുങ്ങളെ കൊന്നതാവുമെന്നും വനംവകുപ്പ് അധികാരികൾ അറിയിച്ചു.
Read also : സീറ്റ് തർക്കം; പ്രശ്‌നപരിഹാര ചർച്ചക്കിടെ എലത്തൂരിൽ കോൺഗ്രസ് പ്രതിഷേധം