കോഴിക്കോട്: ജില്ലയിൽ ഹോട്ടലിൽ അതിക്രമം നടത്തിയ സംഭവത്തിൽ 3 പേർ അറസ്‌റ്റിൽ. തളിപ്പറമ്പ് കുറ്റ്യേരി തലോറ തായാറത്ത് വളപ്പിൽ ഷിബുമോൻ(39), ഇരിങ്ങൽ ആറാണ്ടക്കൽ വിപിൻ(36), പേരാമ്പ്ര മഠത്തിൽ അജേഷ്(36) എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഭക്ഷണം ഓർഡർ ചെയ്‌തു ഹോട്ടലിൽ കാത്തിരിക്കെ കീഴൽ പുതിയോട്ടിൽ എൻകെ നവനീത് കൃഷ്‌ണനും ഭാര്യയ്‌ക്കും നേരെയാണ് അതിക്രമം ഉണ്ടായത്.
കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രിയോടെ പുതിയ സ്‌റ്റാൻഡിന് സമീപത്തെ ഹോട്ടലിലാണ് സംഭവം നടന്നത്. ഭക്ഷണം വാങ്ങാൻ എത്തിയപ്പോൾ ഇരുവരുടെയും ഫോട്ടോ ഫോണിൽ പകർത്തുകയും, അത് ചോദ്യം ചെയ്‌തതിനെ തുടർന്ന് ആക്രമിക്കാൻ മുതിരുകയായിരുന്നു.
തുടർന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഷിബു മോനാണ് ഫോട്ടോ പകർത്താൻ ശ്രമിച്ചത്. തുടർന്ന് തർക്കത്തിനിടെ വിപിനും അജേഷും ഷിബുവിനൊപ്പം ചേർന്ന് അതിക്രമം നടത്തുകയായിരുന്നു.
Read also: കെഎസ്‌ആർടിസി ഡിപ്പോകളിലെ ബെവ്‌കോ; ചർച്ച തുടരുമെന്ന് ഗതാഗത മന്ത്രി