ജില്ലയിൽ വീണ്ടും കോവിഡ് മരണം; 140 പേർക്ക് രോഗമുക്തി

By News Desk, Malabar News
Thr covid death
Representational Image
Ajwa Travels

തൃശൂർ: ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേർ മരിച്ചു. ഹൃദയ, വൃക്ക സംബന്ധമായ അസുഖങ്ങളോടെ ചികിത്സയിലിരിക്കേ കോവിഡ് ബാധിച്ച ചെങ്ങാലൂർ സ്നേഹപുരം സ്വദേശി മേൽവീട്ടിൽ ബാഹുലേയൻ (57), രോഗം സ്ഥിരീകരിച്ച ശേഷം ന്യുമോണിയ ബാധിച്ച പെരുമ്പിലാവ് കോട്ടോൽ വില്ലന്നൂർ നൂനിയിൽ വീട്ടിൽ റിഫാഈൻ (43) എന്നിവരാണ് മരിച്ചത്. ഇതോടെ ജില്ലയിൽ ചികിത്സയിലിരിക്കേ മരണപ്പെട്ടവരുടെ ആകെ എണ്ണം 22 ആയി.

ജില്ലയിൽ ഇന്നലെ സമ്പർക്കത്തിലൂടെ 200 പേർക്ക് രോഗം ബാധിച്ചു. ഇതിൽ 18 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. ദയ– 11, പരുത്തിപ്പാറ– 9, എലൈറ്റ് –1, പൊലീസ് അക്കാദമി ഐപിആർടിസി –59, അഴീക്കോട് – 4, സ്പിന്നിങ് മിൽ – 12, ജനത– 1, ആർഎംഎസ്– 1, ജൂബിലി– 1, വാടാനപ്പള്ളി ഫുഡ് മസോൺ – 14, വാടാനപ്പള്ളി ഫിഷ് മാർക്കറ്റ്– 1 എന്നിങ്ങനെയാണ് ക്ലസ്റ്റർ തല സമ്പർക്കം. ഒരു ആരോഗ്യ പ്രവർത്തകനും കോവിഡ് സ്ഥിരീകരിച്ചു.

140 പേരാണ് ഇന്നലെ കോവിഡ് മുക്തരായത്. ചികിത്സയിലായിരുന്ന 3517 പേർ ഡിസ്‌ചാർജ് ആയി. നിലവിൽ 1446 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇത് വരെ 5017 പേർക്ക് രോഗം സ്ഥിരീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE