തൃശൂർ പൂരം; പ്രവേശന പാസ് നാളെ മുതൽ ലഭിക്കും

By Staff Reporter, Malabar News
Thrissur-Pooram
Ajwa Travels

തൃശൂർ: പൂരത്തിനുള്ള പ്രവേശന പാസ് തിങ്കളാഴ്‌ച മുതൽ ലഭിക്കും. കോവിഡ് ജാഗ്രതാ പോർട്ടലിൽ നിന്നാണ് പാസ് ഡൗൺലോഡ് ചെയ്യേണ്ടത്. രാവിലെ പത്ത് മണി മുതൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

പാസ് ലഭിക്കുന്നതിനായി തൃശൂർ ജില്ലയുടെ ഫെസ്‌റ്റിവൽ എൻട്രി രജിസ്‌ട്രേഷൻ ലിങ്കിൽ മൊബൈൽ നമ്പർ, പേര് തുടങ്ങിയ വിവരങ്ങൾ നൽകണം. തുടർന്ന് രജിസ്‌റ്റർ ചെയ്‌ത ഫോൺ നമ്പറിലേക്ക് ഒടിപി ലഭിക്കും. കോവിഡ് നിർണയത്തിനുള്ള ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്‌സിനേഷൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ (ഏതെങ്കിലും ഒന്ന്) പാസ് ലഭിക്കുന്നതിന് അപ്‌ലോഡ് ചെയ്യണം. തുടർന്ന് മൊബൈലിൽ ലഭിക്കുന്ന ലിങ്കിൽ നിന്ന് എൻട്രി പാസ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

അതേസമയം തൃശൂർ പൂരം നടത്തിപ്പ് ചർച്ച ചെയ്യാൻ ഇന്ന് വീണ്ടും യോഗം ചേരും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ആയിരിക്കും യോഗം ചേരുക. ഇന്ന് രാവിലെ 10 മണിക്കാണ് യോഗം. ജില്ലാ കളക്‌ടറും കമ്മീഷണറും ദേവസ്വം ഭാരവാഹികളും ഓൺലൈനായി യോഗത്തിൽ പങ്കെടുക്കും. പൂരം നടത്തിപ്പ് ആലോചിക്കാൻ ദേവസ്വങ്ങളും ഇന്ന് യോഗം ചേരുന്നുണ്ട്. കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് ദേവസ്വങ്ങളും യോഗത്തിൽ ചർച്ച ചെയ്യും.

Read Also: തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സഹകരിച്ചില്ല; സിപിഐക്ക് എതിരെ കേരള കോൺഗ്രസ്‌ എം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE