തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സഹകരിച്ചില്ല; സിപിഐക്ക് എതിരെ കേരള കോൺഗ്രസ്‌ എം

By Staff Reporter, Malabar News
kanam-jose
Ajwa Travels

കോട്ടയം: സിപിഐക്കെതിരെ പരാതിയുമായി കേരള കോണ്‍ഗ്രസ് രംഗത്ത്. പാര്‍ട്ടി മൽസരിച്ച ചില മണ്ഡലങ്ങളില്‍ സിപിഐ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കിയില്ലെന്നാണ് കേരള കോണ്‍ഗ്രസിന്റെ ആരോപണം.

കേരള കോണ്‍ഗ്രസ് സ്‌റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് സ്‌ഥാനാർഥികള്‍ തന്നെ പരാതിയുമായി രംഗത്തെത്തിയത്. ജോസ് കെ മാണി മൽസരിച്ച പാലായിലും റാന്നി, ഇരിക്കൂര്‍, കാഞ്ഞിരപ്പള്ളി എന്നീ മണ്ഡലങ്ങളിലും സിപിഐ തികച്ചും നിശബ്‌ദമായിരുന്നെന്ന് സ്‌ഥാനാർഥികള്‍ പറഞ്ഞു.

ഇരിക്കൂറില്‍ സിപിഐ പ്രാദേശിക നേതാക്കളുടെ സഹകരണം ഉണ്ടായിരുന്നില്ലെന്നും റാന്നിയിലും സമാനമായ രീതിയില്‍ തന്നെയാണ് സിപിഐ പ്രവര്‍ത്തിച്ചതെന്നും കേരള കോണ്‍ഗ്രസ് സ്‌ഥാനാർഥി പ്രമോദ് നാരായണന്‍ പറഞ്ഞു.

അതേസമയം കേരള കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ അടിസ്‌ഥാന രഹിതമാണെന്ന് സിപിഐ നേതാക്കള്‍ പ്രതികരിച്ചു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസും സിപിഐയും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു.

കേരള കോൺഗ്രസിന്റെ വരവോടെ സിപിഐക്ക് സീറ്റ് നഷ്‌ടപ്പെടുന്നതിൽ പാർട്ടിയുടെ പ്രാദേശിക തലങ്ങളിൽ പ്രതിഷേധം ഉണ്ടായിരുന്നു. എന്നാൽ ഇതൊന്നും തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നാണ് സിപിഐ നേതാക്കൾ പറയുന്നത്.

Read Also: സംസ്‌ഥാനത്ത് ഖരമാലിന്യ നിർമാർജ്‌ജനത്തിന് പുതിയ നടപടികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE