തൃശൂർ പൂരം നടത്തിപ്പ് പ്രതിസന്ധിയിൽ; സംഘാടക സമിതി കളക്‌ടറുടെ യോഗം ബഹിഷ്‌കരിച്ചു

By Staff Reporter, Malabar News
pooram-exhibition
തൃശൂർ പൂരം എക്‌സിബിഷൻ
Ajwa Travels

തൃശൂർ: പൂരം എക്‌സിബിഷന് നിയന്ത്രണം ഏർപ്പെടുത്തിയാൽ തൃശൂർ പൂരവും എക്‌സിബിഷനും ഉപേക്ഷിക്കുമെന്ന മുന്നറിയിപ്പുമായി സംഘാടക സമിതി. എക്‌സിബിഷന് ഓൺലൈൻ ബുക്കിങ് എന്ന നിബന്ധന അംഗീകരിക്കാനാവില്ല എന്നാണ് സംഘാടക സമിതി പറയുന്നത്. പ്രതിഷേധ സൂചകമായി ജില്ലാ കളക്‌ടർ വിളിച്ച യോഗം സംഘാടക സമിതി ബഹിഷ്‌കരിച്ചു.

ആഴ്‌ചകൾ നീണ്ട ചർച്ചകള്‍ക്കൊടുവിലാണ് പൂരവും എക്‌സിബിഷനും നടത്താൻ സർക്കാർ അനുമതി നൽകിയത്. കോവിഡിന്റെ രണ്ടാം തരംഗം വ്യാപിക്കുന്ന പാശ്‌ചാത്തലത്തില്‍ എക്‌സിബിഷന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നാണ് മെഡിക്കൽ ഓഫീസറുടെ റിപ്പോർട്.

ഓൺലൈൻ ബുക്കിംഗ് വഴി ദിനംപ്രതി 200 സന്ദർശകർക്ക് മാത്രമേ എക്‌സിബിഷന് അനുമതിയുള്ളു. ഇതിനെതിരെ പ്രതിഷേധം ശക്‌തമാക്കാനാണ് സമിതിയുടെ തീരുമാനം. പൂരത്തെ തകർക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കം ഉപേക്ഷിക്കണമെന്നും നിയന്ത്രണം ഏർപ്പെടുത്തിയാൽ പൂരം പൂർണമായും ഉപേക്ഷിക്കുമെന്നും സംഘാടക സമിതി പറയുന്നു.

Read Also: ശബരിമല; ഇടതുപക്ഷ നിലപാടില്‍ മാറ്റമില്ലെന്ന് ആനി രാജ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE