തൃശൂർ ക്വാറി സ്‍ഫോടനം; സ്‌ഥലം ഐബി സംഘം സന്ദർശിച്ചു

By Staff Reporter, Malabar News
IB-visited-thrissur-quarry
Representational Image
Ajwa Travels

തൃശൂർ: വാഴക്കോട് ക്വാറി സ്‍ഫോടനം നടന്ന സ്‌ഥലം ഐബി സംഘം സന്ദർശിച്ചു. വിവര ശേഖരണത്തിന്റെ ഭാഗമായാണ് സന്ദർശനം. പോലീസ് റിപ്പോർട് തേടുകയും സമീപത്തെ വീടുകളിലെത്തി വിവര ശേഖരണം നടത്തുകയും ചെയ്‌തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയയത്തിന് ലഭിച്ച പരാതികളുടെ കൂടി അടിസ്‌ഥാനത്തിലാണ് അന്വേഷണം.

ക്വാറി സ്‍ഫോടനത്തിൽ തീവ്രവാദ ബന്ധം ഉണ്ടെന്നുൾപ്പടെ ഉള്ള ആരോപണങ്ങൾ ഉയർന്നിയിരുന്നു. മറ്റൊരു ക്വാറിയിൽ നിന്ന് മാറ്റിയ സ്‍ഫോടക വസ്‌തുക്കൾ നിർവീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചതാണ് എന്നായിരുന്നു പരിക്കേറ്റവരുടെ മൊഴി. എക്‌സ്‌പ്ളോസീവ് വിഭാഗം പ്രദേശത്തെ സാമ്പിളുകൾ ശേഖരിച്ച് ശാസ്‌ത്രീയ പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്.

Read Also: കർഷക സമരം ഏഴാം മാസത്തിലേക്ക്; ഗവര്‍ണറുടെ വസതിയിലേക്ക് ഇന്ന് മാര്‍ച്ച്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE