ഹരിയാനയിലെ ക്വാറിയിൽ മണ്ണിടിച്ചിൽ; നിരവധി പേരെ കാണാതായി

By News Bureau, Malabar News
Quarry landslide
Ajwa Travels

ന്യൂഡെൽഹി: ഹരിയാനയിലെ ക്വാറിയിലുണ്ടായ മണ്ണിടിച്ചിലിൽ നിരവധി പേരെ കാണാതായി. ഹരിയാനയിലെ ഭിവാനി മേഖലയിലെ ക്വാറിയിൽ ശനിയാഴ്‌ച രാവിലെയാണ് അപകടമുണ്ടായത്. 15 മുതൽ 20 വരെ ആളുകളെ കാണാതായെന്നാണ് അനൗദ്യോഗിക വിവരം.

അപകടത്തിൽ കുറച്ച് ആളുകൾ മരിച്ചിട്ടുണ്ടെന്നും കൃത്യമായ കണക്കുകൾ ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും ഹരിയാന കാർഷിക മന്ത്രി ജെപി ദലാൽ പറഞ്ഞു. പരമാവധി പേരെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടത്തി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തോഷാം ബ്ളോക്കിലെ ദാദം ഖനന മേഖലയിൽ മലയുടെ വലിയൊരു ഭാഗം ഇടിഞ്ഞതാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികൾ പറയുന്നു.

ദേശീയ ഹരിത ട്രൈബ്യൂണൽ പ്രദേശത്തെ ഖനന പ്രവർത്തനങ്ങൾക്കുള്ള നിരോധനം നീക്കിയതിന് ശേഷം ദാദം മേഖലയിലും ഖനക് പഹാരിയിലും വൻതോതിൽ ഖനന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. മലിനീകരണത്തെ തുടർന്ന് ഹരിത കോടതി ഏർപ്പെടുത്തിയ രണ്ട് മാസത്തെ വിലക്ക് വ്യാഴാഴ്‌ചയാണ് പിൻവലിച്ചത്.

Most Read: റോഡിൽ വിദേശിയെ കൊണ്ട് മദ്യം ഒഴുക്കി കളയിച്ച സംഭവം; പോലീസിനെതിരെ നടപടി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE