പിറവത്ത് കെട്ടിട നിർമാണം നടക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് മൂന്നുപേർ മരിച്ചു

By Trainee Reporter, Malabar News
Landslide
Rep. Image
Ajwa Travels

കൊച്ചി: പിറവത്ത് കെട്ടിട നിർമാണം നടക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് മൂന്നുപേർ മരിച്ചു. അതിഥി തൊഴിലാളികളാണ് മരിച്ചത്. മൃതദേഹങ്ങൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പിറവം പേപ്പതിയിലാണ് സംഭവം. കെട്ടിട നിർമാണത്തിനായി മണ്ണ് നീക്കവേ വൈകിട്ട് നാലുമണിയോടെയാണ് അപകടം.

കമ്പി നിരത്തിയതിന് മുകളിലായി കുഴിയിൽ നിന്നാണ് തൊഴിലാളികൾ ജോലി ചെയ്‌തിരുന്നത്‌. മണ്ണ് ഇടിഞ്ഞതോടെ ഇവർ താഴ്‌ചയിലേക്ക് വീഴുകയായിരുന്നു. ഗൗർ, സുബ്രധോ, സുകുമാർ ഘോഷ് എന്നിവരാണ് മരിച്ചത്. മൂന്നുപേരും പശ്‌ചിമബംഗാൾ സ്വദേശികളാണ്. ആകെ എട്ടു തൊഴിലാളികളാണ് അപകട സമയത്ത് സ്‌ഥലത്ത്‌ ഉണ്ടായിരുന്നത്. സ്‌ഥലത്ത്‌ പോലീസും അഗ്‌നിരക്ഷാ സേനയും പരിശോധന നടത്തുകയാണ്.

Most Read| 13,608 കോടി കടമെടുപ്പിന് അനുമതി നൽകും; വീണ്ടും ചർച്ച നടത്താൻ സുപ്രീം കോടതി നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE