അടിമാലി മണ്ണിടിച്ചിൽ; നഷ്‌ടപരിഹാരം ഓണത്തിന് മുൻപ് നൽകുമെന്ന് റവന്യൂ മന്ത്രി

പത്തുലക്ഷം രൂപവീതമാണ് നൽകുക.

By Senior Reporter, Malabar News
Landslide in Adimali

തൊടുപുഴ: അടിമാലി ലക്ഷംവീട് നഗർ മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്‌ടപരിഹാരം ഉടൻ നൽകുമെന്ന് റവന്യൂ മന്ത്രി എപി അനിൽകുമാർ. പത്തുലക്ഷം രൂപവീതം ഓണത്തിന് മുൻപായി നൽകും. മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനം എടുക്കുമെന്നും മന്ത്രി അറിയിച്ചു.

ഇടുക്കിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വീട് ഉൾപ്പടെയുള്ള ആവശ്യങ്ങളിൽ അടിയന്തരമായി ഉത്തരവിറക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയതിനെ തുടർന്ന് ദുരന്തബാധിതർ നടത്തിവന്ന നിരാഹാര സമരം കഴിഞ്ഞദിവസം അവസാനിപ്പിച്ചിരുന്നു.

ദേശീയപാത നിർമാണത്തിന് അശാസ്‌ത്രീയമായി മലയിടിച്ചതാണ് ലക്ഷംവീട് നഗറുകാരെ ദുരിതത്തിലാക്കിയത്. ദുരന്തം നടന്ന് ഒരുവർഷമായിട്ടും പുനരധിവാസ പ്രവർത്തനം എവിടെയുമെത്തിയിട്ടില്ല. പൂർണമായും തകർന്ന ഒമ്പത് വീടുകൾ ഉൾപ്പടെ 26 വീടുകളാണ് വാസയോഗ്യമല്ലാതായത്. ഇതിൽ ഒമ്പത് കുടുംബങ്ങൾക്ക് മാത്രമാണ് സ്‌ഥലം വാങ്ങി വീടുവയ്‌ക്കാൻ പത്തുലക്ഷം രൂപ അനുവദിച്ചത്.

17 വീടുകൾ തകർന്നിട്ടില്ല. പക്ഷേ, ഏത് നിമിഷം വേണമെങ്കിലും മലയിടിഞ്ഞു അതിന് മുകളിലേക്ക് വീഴും. അവിടെ താമസിക്കാൻ കഴിയില്ല. എല്ലാവരെയും വാടക വീടുകളിലേക്കും മറ്റും മാറ്റി. പിന്നെ ഒരു നടപടിയും ഉണ്ടായിട്ടില്ല. നാലുമാസത്തോളം ജില്ലാ ഭരണകൂടം വാടകയും നൽകിയിട്ടില്ല. ഇതോടെയാണ് ഇവർ ജൂൺ 25 മുതൽ സമരം ആരംഭിച്ചത്.

Most Read| മനംമയക്കും മനോഹാരിത; പറാൽ പാടശേഖരത്ത് പിങ്ക് വസന്തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE