കോട്ടയത്ത് തുഷാർ, ഇടുക്കിയിൽ സംഗീത; ബിഡിജെഎസ് സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു

ചാലക്കുടി, മാവേലിക്കര സ്‌ഥാനാർഥികളെ കഴിഞ്ഞയാഴ്‌ച പ്രഖ്യാപിച്ചിരുന്നു. ചാലക്കുടിയിൽ കെഎ ഉണ്ണികൃഷ്‌ണനും മാവേലിക്കരയിൽ ബൈജു കലാശാലയുമാണ് മൽസരിക്കുന്നത്.

By Trainee Reporter, Malabar News
thushar and sangeetha
തുഷാർ വെള്ളാപ്പള്ളി, സംഗീത വിശ്വനാഥൻ
Ajwa Travels

കോട്ടയം: എൻഡിഎ ഘടകകക്ഷിയായ ബിഡിജെഎസ് മൽസരിക്കുന്ന ബാക്കി രണ്ടു മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളെയും പ്രഖ്യാപിച്ചു. കോട്ടയത്ത് പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ഇടുക്കിയിൽ സംഗീത വിശ്വനാഥനും മൽസരിക്കും. ചാലക്കുടി, മാവേലിക്കര സ്‌ഥാനാർഥികളെ കഴിഞ്ഞയാഴ്‌ച പ്രഖ്യാപിച്ചിരുന്നു.

ചാലക്കുടിയിൽ കെഎ ഉണ്ണികൃഷ്‌ണനും മാവേലിക്കരയിൽ ബൈജു കലാശാലയുമാണ് മൽസരിക്കുന്നത്. എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറിയും എസ്എൻ ട്രസ്‌റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്റെ മകനായ തുഷാർ, ബിഡിജെഎസ് സംസ്‌ഥാന അധ്യക്ഷനും എൻഡിഎ കേരള ഘടകം കൺവീനറുമാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മൽസരിച്ചിരുന്നു.

ഇത്തവണ വയനാട് സീറ്റ് ബിജെപിക്ക് വിട്ടുനൽകിയാണ് കോട്ടയത്ത് മൽസരിക്കുന്നത്. ആലത്തൂർ സീറ്റിന് പകരമായാണ് ചാലക്കുടിയിൽ ബിഡിജെഎസ് മൽസരിക്കുന്നത്. ഇടുക്കിയിലെ സ്‌ഥാനാർഥിയായ സംഗീത, ബിഡിജെഎസ് സംസ്‌ഥാന വൈസ് പ്രസിഡണ്ടും എസ്എൻഡിപി യോഗം വനിതാ സംഘം സെക്രട്ടറിയുമാണ്.

Most Read| ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE