അടുത്ത മാസം മുതൽ കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് കുറയ്‌ക്കും; ഗതാഗത മന്ത്രി

By Team Member, Malabar News
KSRTC-salary
Ajwa Travels

തിരുവനന്തപുരം: ഒക്‌ടോബർ ഒന്നാം തീയതി മുതൽ കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് കുറയ്‌ക്കുമെന്ന് വ്യക്‌തമാക്കി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കോവിഡ് വ്യാപനത്തിന് മുൻപ് ഈടാക്കിയിരുന്ന നിരക്കിലേക്കാണ് അടുത്ത മാസം മുതൽ മാറ്റം വരുത്തുന്നത്.

സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ഉയർന്നതിന് പിന്നാലെ കെഎസ്ആർടിസി ബസുകൾ ഉൾപ്പടെയുള്ള പൊതു ഗതാഗതത്തിൽ ടിക്കറ്റ് നിരക്ക് ഉയർത്തിയിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആളുകളെ കയറ്റുമ്പോൾ വരുമാനത്തിൽ ഉണ്ടാകുന്ന ഇടിവ് പരിഹരിക്കുന്നതിന് വേണ്ടിയാണ് നിരക്ക് ഉയർത്താൻ അന്ന് തീരുമാനിച്ചത്.

അതേസമയം ബസ് ചാർജ് കൂട്ടണമെന്ന ശുപാർശയും ജസ്‌റ്റിസ്‌ രാമചന്ദ്രൻ കമ്മീഷൻ മുന്നോട്ട് വച്ചിട്ടുണ്ട്. ഇക്കാര്യം സർക്കാർ ചർച്ച ചെയ്യുമെന്നും അധികൃതർ വ്യക്‌തമാക്കി. കൂടാതെ ലോ ഫ്‌ളോർ, വോൾവോ ബസുകളിൽ സൈക്കിൾ, ഇലക്‌ട്രിക് സ്‌കൂട്ടർ എന്നിവ കൊണ്ടുപോകുന്നതിനും അനുമതി നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇതിന്റെ നിരക്ക് ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read also: ‘നേതൃത്വത്തിന് നന്ദി’; മന്ത്രിസ്‌ഥാനം ലഭിച്ചതിന് പിന്നാലെ ജിതിന്‍ പ്രസാദ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE