‘നേതൃത്വത്തിന് നന്ദി’; മന്ത്രിസ്‌ഥാനം ലഭിച്ചതിന് പിന്നാലെ ജിതിന്‍ പ്രസാദ

By Syndicated , Malabar News
Jitin Prasada
Ajwa Travels

ലഖ്‌നൗ: യുപി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ ബിജെപി നേതൃത്വത്തിന് നന്ദി പറഞ്ഞ് ജിതിന്‍ പ്രസാദ. ജനങ്ങളെ സേവിക്കാനുള്ള ഉത്തരവാദിത്വമാണ് തനിക്ക് ലഭിച്ചതെന്ന് ജിതിന്‍ പ്രസാദ പറഞ്ഞു.

“ഇത് സ്‌ഥാനക്കയറ്റമോ തരംതാഴ്‌ത്തലോ അല്ല, ജനങ്ങളെ സേവിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. എനിക്ക് ലഭിച്ച അവസരത്തിനും ഉത്തരവാദിത്വത്തിനും ബിജെപി നേതൃത്വത്തോട്, പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ജെപി നഡ്ഡ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരോട് ഞാന്‍ നന്ദിയുള്ളവനാണ്”- ജിതിന്‍ പ്രസാദ പറഞ്ഞു.

മുന്‍ കേന്ദ്രമന്ത്രിയും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്‌തനുമായിരുന്ന ജിതിന്‍ പ്രസാദ ബിജെപിയിൽ എത്തിയതോടെ യുപി മന്ത്രിസഭയില്‍ മന്ത്രിസ്‌ഥാനം നല്‍കിയിരുന്നു. ജിതിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതോടെ അടുത്ത തിരഞ്ഞെടുപ്പില്‍ ബ്രാഹ്‌മണ വോട്ടുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

Read also: ആരോപണം തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും; കെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE