കൊട്ടിയൂർ ചപ്പമലയിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി

By News Bureau, Malabar News
tiger footprints-kottiyoor
Representational Image
Ajwa Travels

കണ്ണൂർ: കൊട്ടിയൂർ ചപ്പമലയിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി. ചപ്പമല മരുത് മുക്ക് സ്വദേശി പുത്തൻപറമ്പിൽ സിജുവിന്റെ വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് ചൊവ്വാഴ്‌ച കാൽപ്പാടുകൾ കണ്ടെത്തിയത്.

വീട്ടുകാർ ഉടൻതന്നെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. പരിശോധനയിൽ കാൽപ്പാടുകൾ കടുവയുടേതാണെന്ന്‌ വനംവകുപ്പ് സ്‌ഥിരീകരിച്ചിട്ടുണ്ട്.

ചൊവ്വാഴ്‌ച പുലർച്ചെ വളർത്തുനായ കുരച്ച് ശബ്‌ദം ഉണ്ടാക്കിയിരുന്നതായും സിജു പറഞ്ഞു. കാൽപ്പാടുകൾ കടുവയുടേതാണെന്ന് സ്‌ഥിരീകരിച്ചതോടെ ഭീതിയിൽ ആയിരിക്കുകയാണ് പ്രദേശവാസികൾ.

Malabar News: ജനവാസ കേന്ദ്രത്തിൽ ഭീതി പടർത്തി ഒറ്റയാൻ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE