ബത്തേരി: വയനാട് നെൻമേനി പഞ്ചായത്തിലെ മുണ്ടകൊല്ലിയിൽ കടുവ പശുക്കിടാവിനെ കൊന്നു. വ്യാഴാഴ്‌ച വൈകിട്ട് 4.30ഓടെയാണ് സംഭവം. സ്‌ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്‌ഥർ കടുവക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. മുണ്ടക്കൊല്ലി കണ്ണാംപറമ്പിൽ ഡാനിയേലിന്റെ പശുക്കിടാവിനെയാണ് കടുവ കൊന്നത്. വീടിന്റെ അടുത്തുള്ള തോട്ടത്തിലായിരുന്നു പശുക്കിടാവിനെ കെട്ടിയിരുന്നത്.
മുൻപ് പലതവണ കടുവ എത്തിയ സ്‌ഥലമാണ് മുണ്ടക്കൊല്ലി. തമിഴ്‌നാടിനോട് ചേർന്നുള്ള പഴൂർ വനത്തിൽ നിന്ന് ഇവിടേക്ക് കുറഞ്ഞ ദൂരമേയുള്ളൂ. ബീനാച്ചിക്കടുത്ത് കഴിഞ്ഞ ഏതാനും ദിവസമായി കടുവാ സാന്നിധ്യമുണ്ട്. ഇതിനെ തുടർന്ന് ക്യാമറകൾ സ്‌ഥാപിച്ച് കടുവയെ പിടികൂടാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. എന്നാൽ കടുവ ഇതുവരെയും ക്യാമറയിൽ കുടുങ്ങിയിട്ടില്ല.
Read also: സ്വകാര്യ ബസുകൾ ഇന്ന് മുതൽ ഓടിത്തുടങ്ങും; സർവീസിനായി പ്രത്യേക ക്രമീകരണം