ടിക് ടോക് സിഇഒ രാജിവെച്ചു

By Team Member, Malabar News
Malabarnews_kevin mayer.jpg
കെവിൻ മയെർ
Ajwa Travels

ടിക് ടോക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെവിന്‍ മയെര്‍ രാജിവെച്ചു. ജനറല്‍ മാനേജര്‍ വനേസ പപ്പസ് കമ്പനിയുടെ ഇടക്കാല സിഇഒയായി ചുമതലയേല്‍ക്കും.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കേസ് നല്‍കി കുറച്ചു ദിവസങ്ങള്‍ക്ക് ശേഷമാണ് മയേറിന്റെ രാജി.എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ ഉപയോഗിച്ച് ടിക്ടോക്കിനെ രാജ്യത്ത് നിരോധിക്കാന്‍ അമേരിക്കന്‍ ഭരണകൂടം തീരുമാനിച്ചതിന് പിന്നാലെയാണ് ട്രംപിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

വാള്‍ട്ട് ഡിസ്‌നി കോര്‍പറേഷന്റെ മുന്‍ സ്ട്രീമിംഗ് എക്‌സിക്യൂട്ടീവ് ആയിരുന്നു കെവിന്‍ മയെര്‍. ജൂണ്‍ 1 നാണ് ഇദ്ദേഹം ടിക്ടോക്കിന്റെ സിഇഒ പദവി ഏറ്റെടുക്കുന്നത്.ബൈറ്റ്ഡാന്‍സിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE