ടികെ രാജീവ്‌കുമാർ ചിത്രം ‘ബർമുഡ’ പുതിയ ബിൽബോർഡ് പുറത്തിറക്കി

By Siva Prasad, Special Correspondent (Film)
  • Follow author on
Bermuda Movie New Billboard Released _ A TK Rajeev Kumar Film
Ajwa Travels

മിസ്‌റ്റിരിയസ് ഓഫ് മിസിങ് ടാഗ് ലൈനിൽ മുതിർന്ന സംവിധായകൻ ടികെ രാജീവ്‌കുമാർ ഒരുക്കുന്ന ‘ബർമുഡ’ പുതിയ ബിൽബോർഡ് പോസ്‌റ്റർ പുറത്തിറക്കി. ഷെയിൻ നിഗം – വിനയ് ഫോർട്ട്‌ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ബർമുഡ’ പുറത്തിറക്കുന്ന നാലാമത്തെ ബിൽബോർഡ് പോസ്‌റ്ററാണിത്.

24 ഫ്രെയിംസ് ന്റെ ബാനറിൽ സൂരജ് സികെ, ബിജു സിജെ, ബാദുഷ എൻഎം എന്നിവരുടെ സംയുക്‌ത നിർമാണ സംരംഭമായ ചിത്രത്തിൽ ഇന്ദ്രൻസ്, സുധീർ കരമന എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇരുട്ടിൽ കിടക്കുന്ന ഷെയിൻ നിഗത്തിന്റെ ചിത്രം ഉൾകൊള്ളിച്ചാണ് പുതിയ ബിൽബോർഡ് പോസ്‌റ്റർ പുറത്തിറങ്ങിയിട്ടുള്ളത്. ചിന്താകുലനായ ഷെയിൻ നിഗത്തിന് ചുറ്റും ഇരിക്കുകയും കിടക്കുകയും ചെയ്യുന്ന പൂച്ചകളെയും പോസ്‌റ്ററിൽ കാണാം.

കൃഷ്‌ണദാസ്‌ പങ്കി കഥയും തിരക്കഥയും നിർവഹിക്കുന്ന ‘ബർമുഡ’യിലെ സംഗീത സംവിധാനം രമേശ്‌ നാരായണനാണ്. അളകപ്പൻ ഛായഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിലെ കാഴ്‌ചകളൊക്കെയും മനോഹരമായിരിക്കും. ചിത്രത്തില്‍ കാശ്‌മീരി സ്വദേശി ശെയ്‌ലീ കൃഷ്‌ണയാണ് നായിക. ശ്രീകര്‍ പ്രസാദ് എഡിറ്റിങ് നിര്‍വഹിക്കുന്ന ബർമുഡക്ക് വിനായക് ശശികുമാര്‍, ബീയാര്‍ പ്രസാദ് എന്നിവരാണ് ഗാന രചന.

രമേഷ് നാരായണൻ സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, മണിയന്‍പിള്ള രാജു, സാജന്‍ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്‌ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങിയവരും അഭിനേതാക്കളായി എത്തുന്നു. വസ്‌ത്രാലങ്കാരം സമീറ സനീഷ് നിർവഹിക്കും.

TK Rajeev Kumar's Bermuda Movie New Billboard Released

മേക്കപ്പ് – അമല്‍ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ – കെ രാജേഷ് & ഷൈനി ബെഞ്ചമിന്‍, അസോസിയേറ്റ് ഡയറക്‌ടർ – അഭി കൃഷണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രതാപന്‍ കല്ലിയൂര്‍, കൊറിയോഗ്രഫി – പ്രസന്ന സുജിത്ത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – ഹര്‍ഷന്‍ പട്ടാഴി, പ്രൊഡക്ഷന്‍ മാനേജര്‍ – നിധിന്‍ ഫ്രെഡി എന്നിവരും പി ശിവപ്രസാദ് & മഞ്‍ജു ഗോപിനാഥ് എന്നിവർ പിആര്‍ഒ ചുമതലയും നിർവഹിക്കുന്നു.

Most Read: കാക്കനാട് ലഹരിക്കടത്ത്; ശ്രീലങ്കയിലുള്ള മലയാളിയെ നാട്ടിലെത്തിക്കാന്‍ നടപടി തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE