കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ്; അബുദാബിയിൽ അവസാന ദിവസം ഇന്ന്

By Team Member, Malabar News
AbuDhabi
Ajwa Travels

അബുദാബി: കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് സ്വീകരിക്കാനുള്ള അവസാന തീയതി അബുദാബിയിൽ ഇന്ന്. ഇതേ തുടർന്ന് വാക്‌സിനേഷൻ സെന്ററുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 20ആം തീയതിക്കുള്ളിൽ അബുദാബിയിലെ താമസ വിസക്കാർ കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് സ്വീകരിക്കണമെന്നാണ് അധികൃതർ നിർദ്ദേശം നൽകിയിരുന്നത്.

വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച ആളുകൾ നിർബന്ധമായും 6 മാസത്തിന് ശേഷം ബൂസ്‌റ്റർ ഡോസ് സ്വീകരിക്കണമെന്നാണ് അബുദാബിയിൽ താമസ വിസക്കാർക്ക് നൽകിയ നിർദ്ദേശം. ബൂസ്‌റ്റർ ഡോസ് സ്വീകരിക്കാത്ത ആളുകളുടെ അൽഹൊസൻ ആപ്പിൽ ചാര നിറമാകും തെളിയുക. ഇങ്ങനെയുള്ളവർക്ക് അബുദാബിയിലെ പല പൊതു ഇടങ്ങളിലും പ്രവേശിക്കാനാകില്ലെന്നും അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്‌.

നിലവിൽ സിനോഫാം വാക്‌സിൻ സ്വീകരിച്ച ആളുകളാണ് ബൂസ്‌റ്റർ ഡോസ് സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുള്ളത്. മറ്റ് വാക്‌സിൻ സ്വീകരിച്ചവർക്ക് ബൂസ്‌റ്റർ ഡോസ് സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടില്ല.

Read also: വണ്ടിപ്പെരിയാർ പീഡനം; കുറ്റപത്രം ഇന്ന് സമർപ്പിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE