കേരള ഫിനാന്‍സ് കോര്‍പ്പറേഷന്‍ എംഡി യായി തച്ചങ്കരിക്ക് നിയമനം

By Team Member, Malabar News
Malabarnews_tomin thachankary
ടോമിൻ ജെ തച്ചങ്കരി
Ajwa Travels

തിരുവനന്തപുരം : ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയെ കേരള ഫിനാന്‍സ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറായി നിയമിച്ചു. ഈയടുത്താണ് അദ്ദേഹത്തെ ഡിജിപി യായി നിയമിച്ചത്.

കെഎസ്ആര്‍ടിസി ഉള്‍പ്പെടെ നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെ തലവനായി ടോമിന്‍ തച്ചങ്കരി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒപ്പം തന്നെ സംസ്ഥാനത്തെ നിരവധി തസ്തികകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് എഡിജിപി, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, ഫയര്‍ ഫോഴ്‌സ് മേധാവി എന്നിവ അവയില്‍ ചിലതാണ്. റോഡ് സേഫ്റ്റി കമ്മീഷണറായിരുന്ന എന്‍.ശങ്കര്‍ റെഡ്ഡി വിരമിച്ച ഒഴിവിലാണ് ടോമിന്‍ തച്ചങ്കരിക്ക് ഡിജിപി യായി സ്ഥാനക്കയറ്റം നല്‍കിയത്. 3 വര്‍ഷത്തെ സേവനകാലാവധി കൂടിയാണ് ഇനി തച്ചങ്കരിക്ക് ഉള്ളത്. അടുത്ത വര്‍ഷത്തോടെ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വിരമിക്കുമ്പോള്‍ സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ ആയ ഐപിഎസ് ഉദ്യോഗസ്ഥന്‍ തച്ചങ്കരി ആയിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE