യുഎഇയില്‍ 2 ലക്ഷം കടന്ന് കോവിഡ് ബാധിതര്‍; പ്രതിദിന രോഗബാധ 1,227

By Team Member, Malabar News
UAE covid
Representational image
Ajwa Travels

യുഎഇ : രാജ്യത്ത് കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 2 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,227 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതോടെയാണ് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 2 ലക്ഷം കടന്നത്. നിലവില്‍ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,00,892 ആണെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. കൂടാതെ കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് ബാധിച്ച് 2 പേരാണ് മരിച്ചത്. 655 ആളുകളാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായി മരിച്ചത്.

രാജ്യത്ത് കോവിഡ് ബാധിതരേക്കാള്‍ കൂടുതല്‍ ആളുകള്‍ നിലവില്‍ രോഗമുക്‌തരാകുന്നുണ്ട്. കഴിഞ്ഞ ദിവസം രാജ്യത്ത് രോഗമുക്‌തരായ ആളുകളുടെ എണ്ണം 1,542 ആണ്. രാജ്യത്തെ ആകെ കോവിഡ് ബാധിതരില്‍ 1,77,407 ആളുകളും നിലവില്‍ രോഗമുക്‌തരായിട്ടുണ്ട്. ഇതോടെ രാജ്യത്ത് ചികില്‍സയില്‍ കഴിയുന്ന ആകെ ആളുകളുടെ എണ്ണം 22,830 ആയി കുറഞ്ഞു. കഴിഞ്ഞ ദിവസം മാത്രം 1,57,461 കോവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. ഇതോടെ രണ്ട് കോടിയിലേറെ കോവിഡ് പരിശോധനകള്‍ രാജ്യത്ത് ഇതുവരെ നടത്തിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി.

Read also : ഒമാന്‍; കോവിഡ് വാക്‌സിന്‍ വിതരണം നാളെ മുതല്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE