ഒമാന്‍; കോവിഡ് വാക്‌സിന്‍ വിതരണം നാളെ മുതല്‍

By Team Member, Malabar News
Covid Vaccine
Representational image
Ajwa Travels

മസ്‌ക്കറ്റ് : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നാളെ മുതല്‍ കോവിഡ് വാക്‌സിനേഷന്‍ ക്യാംപയിന്‍ ആരംഭിക്കുമെന്ന് വ്യക്‌തമാക്കി ഒമാന്‍. വാക്‌സിനേഷന്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി നാളെ ഒമാന്‍ ആരോഗ്യമന്ത്രി ഡോക്‌ടർ അഹമ്മദ് അല്‍ സഈദി ആദ്യ ഡോസ് സ്വീകരിച്ച് ക്യാംപയിന്‍ ഉല്‍ഘാടനം ചെയ്യും. അതിന് ശേഷം പൊതുജനങ്ങള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്‌തു തുടങ്ങും.

ഒമാനില്‍ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി കഴിഞ്ഞ വ്യാഴാഴ്‌ച വൈകുന്നേരത്തോടെ 15,600 ഡോസ് കോവിഡ് വാക്‌സിന്‍ മസ്‌ക്കറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തിച്ചിരുന്നു. കോവിഡ് വാക്‌സിനേഷന്റെ ആദ്യഘട്ടമാണ് നാളെ മുതല്‍ ഒമാനില്‍ തുടങ്ങുന്നത്. ആദ്യഘട്ടത്തില്‍ ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ക്കും, ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഉള്‍പ്പടെ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് വാക്‌സിന്‍ വിതരണം ചെയ്യുക. 21 ദിവസത്തെ ഇടവേളയിലായി രണ്ട് തവണയാണ് ഒരാള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത്.

Read also : കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; ഒമാനില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE