തിരുവനന്തപുരം: കിളിമാനൂരിൽ വ്യാപാരിയെ ബൈക്ക് അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്ലറ ചെറുവാളം സ്വദേശി മണികണ്ഠനാണ് (44) ഇന്നലെ രാത്രി ബൈക്ക് അപകടത്തിൽ മരിച്ചത്. ഇയാളുടെ ശരീരത്തിൽ വെട്ടേറ്റെന്ന് സംശയിക്കുന്ന മുറിവുകളും കണ്ടെത്തിയിട്ടുണ്ട്.
വ്യാപാരിയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് പോലീസ് പറയുന്നത്. അപകട സമയത്ത് മറ്റൊരു വാഹനത്തിൽ ഒരു സംഘം ആളുകൾ എത്തിയതും ദുരൂഹത വർധിപ്പിക്കുന്നുണ്ട്. സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയാണ്.
Most Read: കെ-റെയിൽ വിരുദ്ധ പ്രക്ഷോഭം; കോൺഗ്രസിന് എതിരെ എംഎം മണി