താമരശ്ശേരി ചുരത്തിൽ 15 മുതൽ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം

By Staff Reporter, Malabar News
thamarassery-churam
Rep. Image
Ajwa Travels

അടിവാരം: താമരശ്ശേരി ചുരം റോഡ് (ദേശീയപാത 766) ശക്‌തിപ്പെടുത്തൽ പ്രവൃത്തിയുടെ ഭാഗമായി തിങ്കളാഴ്‌ച മുതൽ മാർച്ച് 15 വരെ ഗതാഗതനിയന്ത്രണം. അടിവാരം മുതൽ ലക്കിടി വരെ ഗതാഗത നിയന്ത്രണമുണ്ട്. വയനാട്ടിൽനിന്ന് കോഴിക്കോട്ടേക്ക് വരുന്ന വാഹനങ്ങൾ കൈനാട്ടിയിൽ നിന്ന് തിരിഞ്ഞ് നാലാംമൈൽ, പക്രന്തളം ചുരം വഴി വേണം യാത്ര ചെയ്യാൻ.

മലപ്പുറം ഭാഗത്തേക്കുള്ള വാഹനങ്ങൾ ഗുഡല്ലൂർ, നാടുകാണിചുരം വഴി കടന്നു പോവണം. രാവിലെ അഞ്ച് മുതൽ രാത്രി 10 വരെ എല്ലാവിധ ചരക്കുവാഹനങ്ങളും അടിവാരം മുതൽ ലക്കിടിവരെ പൂർണമായും നിരോധിച്ചു. ബസുകളും രാവിലെ അഞ്ചുമുതൽ 10 വരെ അടിവാരം മുതൽ ലക്കിടിവരെയുള്ള റീച്ചിൽ പ്രവേശിക്കാൻ പാടുള്ളതല്ല.

ഒരു മാസക്കാലത്ത് യാത്രാക്ളേശം പരിഹരിക്കാൻ അടിവാരം മുതൽ ലക്കിടി വരെ കെഎസ്ആർടിസി, മിനിബസുകൾ ഓടിക്കും. സംരക്ഷണ ഭിത്തിയുടെ നിർമാണം നടക്കുന്ന ഭാഗങ്ങളിലും ടാറിങ് നടക്കുന്ന ഭാഗങ്ങളിലും ചെറിയ വാഹനങ്ങൾ വൺവേ ആയി കടത്തിവിടും.

Read Also: വെസ്‌റ്റ്ഹില്ലിൽ വൈദ്യുതി വാഹന ചാർജിങ് സ്‌റ്റേഷൻ തുറന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE