കോഴിക്കോട്: സംസ്‌ഥാനത്ത് 100 ചാർജിങ് സ്‌റ്റേഷനുകൾ നിർമിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മന്ത്രി എകെ ശശീന്ദ്രൻ. എംജി മോട്ടോഴ്‌സിന്റെ 50 കിലോവാട്ട് അതിവേഗ വൈദ്യുതി വാഹന ചാർജിങ് സ്‌റ്റേഷനും പ്രഥമ വൈദ്യുതി ഇന്റർനെറ്റ് എസ്‌യുവിയായ എംജി ഇസെഡ് എസ്ഇവി പുറത്തിറക്കൽ ചടങ്ങും വെസ്‌റ്റ്ഹില്ലിലെ കോസ്‌റ്റ് ലൈൻ ഗാരേജിൽ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടാറ്റ പവറുമായി സഹകരിച്ചാണ് എറണാകുളത്തും കോഴിക്കോടും കമ്പനി ചാർജിങ് സ്‌റ്റേഷനുകൾ ആരംഭിച്ചത്. എംജിയുടെ സംസ്‌ഥാനത്തെ രണ്ടാമത്തെ ഇവി ചാർജിങ് സ്‌റ്റേഷനാണ് വെസ്‌റ്റ്ഹില്ലിൽ ആരംഭിച്ചത്.
ഇന്ത്യയിലെ 17 നഗരങ്ങളിൽ നിലവിൽ എംജിക്ക് 22 അതിവേഗ വൈദ്യുതി ചാർജിങ് സ്‌റ്റേഷനുകളുണ്ടെന്ന് എംജി മോട്ടോർ ഇന്ത്യ ചീഫ് കമേഴ്‌സ്യൽ ഓഫീസർ സൗരവ് ഗുപ്‌തയും തടസമില്ലാത്ത വൈദ്യുതി ചാർജിങ് അനുഭവം ഉപഭോക്‌താക്കൾക്ക് ലഭ്യമാക്കുമെന്ന് ടാറ്റ പവർ ന്യൂ ബിസിനസ് സർവീസസ് ചീഫ് രാജേഷ് നായികും പറഞ്ഞു.
Read also: ഭാവി തലമുറക്ക് തൊഴിൽ ഉറപ്പുവരുത്തും; മന്ത്രി ടിപി രാമകൃഷ്‌ണൻ