പാഠ പുസ്‌തകങ്ങളിലൂടെ കുഞ്ഞുങ്ങളുടെ മനസിൽ വർഗീയത നിറക്കാൻ ശ്രമം; മുഖ്യമന്ത്രി

ഇവിടെ വർഗീയ ശക്‌തികൾ ആഗ്രഹിക്കുന്ന തരത്തിൽ മാറ്റാൻ ചിലർക്ക് പറ്റുന്നില്ല. മറ്റ് പ്രദേശങ്ങളെ പോലെ ഇവിടെയും ആക്കണം. അതിന് കുഞ്ഞുങ്ങളുടെ മനസിൽ വർഗീയത കുത്തി കേറ്റണം. പാഠപുസ്‌തകങ്ങളിലൂടെ ഇളം മനസിലേക്ക് വർഗീയത കുത്തിവെക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി

By Trainee Reporter, Malabar News
Chief Minister pinarayi vijayan
Ajwa Travels

തിരുവനന്തപുരം: ഗവർണറെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുഞ്ഞുങ്ങളുടെ മനസിൽ വർഗീയത കുത്തികയറ്റാനുള്ള ശ്രമങ്ങളാണ് ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടക്കുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

ഇവിടെ വർഗീയ ശക്‌തികൾ ആഗ്രഹിക്കുന്ന തരത്തിൽ മാറ്റാൻ ചിലർക്ക് പറ്റുന്നില്ല. മറ്റ് പ്രദേശങ്ങളെ പോലെ ഇവിടെയും ആക്കണം. അതിന് കുഞ്ഞുങ്ങളുടെ മനസിൽ വർഗീയത കുത്തി കേറ്റണം. പാഠപുസ്‌തകങ്ങളിലൂടെ ഇളം മനസിലേക്ക് വർഗീയത കുത്തിവെക്കാനാണ് ശ്രമം നടത്തുന്നത്. ഇതിനാണ് ഉന്നത വിദ്യാഭ്യാസ മേഖല ചിലർ സ്വന്തമാക്കാൻ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

യുഡിഎഫിലെ ചിലർ പോലും ഈ കാര്യങ്ങൾ തിരിച്ചറിഞ്ഞു. വൈകിയാണെങ്കിലും ഇക്കാര്യം തിരിച്ചറിഞ്ഞത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മാപ്പെഴുതി കൊടുത്ത് ജയിൽ മോചിതനായ സവർക്കറെ ആണ് വീര സവർക്കർ എന്ന് പറഞ്ഞു ആളാക്കുന്നതും പാർലമെന്റിൽ ചിത്രം വെക്കുന്നതും. രാജ്യത്തെ ഒറ്റു കൊടുത്തവരെ അധികാരത്തിൽ എത്തിച്ചത് കോൺഗ്രസാണ്. കോൺഗ്രസിന്റെയും ബിജെപിയുടെയും നയങ്ങൾ തമ്മിൽ ഭിന്നതയില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Most Read: ഹിന്ദുമതത്തിന് എതിരെന്ന് വാദം; ‘പത്താൻ’ സിനിമക്കെതിരെ കേസെടുത്ത് മുംബൈ പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE