പഞ്ചാബ് കോൺഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ട് ഹാക്ക് ചെയ്‌ത്‌ അജ്‌ഞാതർ

By Team Member, Malabar News
Twitter Account Of Punjab Congress Were Hacked
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്‌ത്‌ അജ്‌ഞാതർ. പഞ്ചാബ് കോൺഗ്രസിന്റെ ട്വിറ്റർ അക്കൗണ്ടാണ് നിലവിൽ ഹാക്ക് ചെയ്യപ്പെട്ടത്. എൻഎഫ്ടി ട്രേഡിംഗിനെക്കുറിച്ചുള്ള ട്വീറ്റ് പ്രത്യക്ഷപ്പെട്ടതോടെയാണ് ഹാക്കിങ് അറിയുന്നത്. അക്കൗണ്ടിന്റെ പ്രൊഫൈൽ ഫോട്ടോയും കവർ ഫോട്ടോയും ഹാക്കർമാർ മാറ്റിയിരുന്നു. ഇന്ന് രാവിലെയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്‌തത് ശ്രദ്ധയിൽ പെട്ടത്.

നിലവിൽ അക്കൗണ്ട് പുനഃസ്‌ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ആദ്യം സാമൂഹിക മാദ്ധ്യമ ഉപയോക്‌താക്കളാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് ഇക്കാര്യം കോൺഗ്രസ് നേതാക്കളുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു.

നേരത്തെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാദിന്റെയും, യുജിസിയുടെയും, കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെയും ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ പഞ്ചാബ് കോൺഗ്രസിന്റെയും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. ഔദ്യോഗിക അക്കൗണ്ടുകൾ തുടരെ ഹാക്ക് ചെയ്യപ്പെടുന്നതോടെ കേന്ദ്രസർക്കാർ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.

Read also: ഗുണ്ടാ ആക്രമണം; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE