ഭ്രാന്തൻനായ ആക്രമണം; രണ്ടുപേർക്ക് പരിക്ക്

By News Bureau, Malabar News
Stray-dogs
Representational Image

കണ്ണൂർ: എരമം പുല്ലുപാറ, എരമം സൗത്ത് തെക്കേക്കര പ്രദേശങ്ങളിൽ ഭ്രാന്തൻനായയുടെ കടിയേറ്റ് മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ഗുരുതര പരിക്ക്.

ഞാറാഴ്‌ച രാവിലെയാണ് സംഭവം. പുല്ലുപാറ, കാനായി റേഡിന് സമീപം താമസിക്കുന്ന പികെ വിപിൻ കുമാർ, പിവി ബാലകൃഷ്‌ണൻ എന്നിവരെയാണ് നായ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

പിന്നീട് ഈ നായ പുല്ലുപാറ, സൗത്ത് തെക്കേക്കര ഭാഗങ്ങളിൽ വ്യാപകമായി വളർത്തുമൃഗങ്ങളെ ആക്രമിച്ചു. സിപികെ കമലാക്ഷൻ, സന്തോഷ് അന്തിത്തിരിയൻ എന്നിവരുടെ പശുക്കൾക്ക്‌ കടിയേറ്റു. തുടർന്ന് വൈകീട്ടോടെ നായയെ നാട്ടുകാർ തല്ലിക്കൊന്നു.

Malabar News: തകരാത്ത റോഡില്‍ അറ്റകുറ്റപ്പണി; നടപടി സ്വീകരിക്കുമെന്ന് മന്ത്രി റിയാസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE