രണ്ടില ചിഹ്നം ജോസിന്; ജോസഫ് വിഭാഗം ഹൈക്കോടതിയിൽ അപ്പീൽ നൽകും

By Staff Reporter, Malabar News
PJ-Joseph_2020-Oct-17
Ajwa Travels

കോട്ടയം: രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചത് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാൻ ജോസഫ് വിഭാഗത്തിന്റെ തീരുമാനം.

ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനെ ചോദ്യം ചെയ്‌ത്‌ ജോസഫ് സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അപ്പീലുമായി ജോസഫ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുന്നത്.

ഭരണഘടനാ സ്‌ഥാപനമായ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വസ്‌തുതകളും രേഖകളും പരിശോധിച്ചാണ് ജോസ് കെ മാണി വിഭാഗത്തിന് ചിഹ്നം അനുവദിച്ചത്. അതിനാൽ പിന്നീട് കോടതി വിഷയം പരിഗണിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്.

നേരത്തെ കേസ് നടക്കുന്നതിനാൽ ഇരു വിഭാഗങ്ങൾക്കും വെവ്വേറെ ചിഹ്നങ്ങൾ അനുവദിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ഇറക്കിയിരുന്നു. ജോസിന് ടേബിൾ ഫാനും, ജോസഫിന് ചെണ്ടയുമാണ് ചിഹ്നങ്ങളായി ലഭിച്ചത്. എന്നാൽ ഹൈക്കോടതി ഹരജി തള്ളിയതോടെ ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം ഉപയോഗിക്കാനുള്ള സാധ്യതകൾ തെളിഞ്ഞു വന്നിരുന്നു.

Read Also: ‘മാണി പിണറായിയെ കണ്ടതോടെ കേസ് ഒത്തുതീർപ്പായി; ഉപദ്രവിക്കരുതെന്ന് ചെന്നിത്തല അപേക്ഷിച്ചു’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE